അയോധ്യയില്‍ രാമക്ഷേത്ര നിര്‍മാണം ഉടന്‍ ആരംഭിക്കും: യോഗി ആദിത്യനാഥ്

Posted on: February 4, 2017 10:58 am | Last updated: February 5, 2017 at 10:23 am

റായ്പുര്‍: അയോധ്യയില്‍ രാമക്ഷേത്രനിര്‍മാണം ഉടന്‍ ആരംഭിക്കുമെന്ന് ബിജെപി എംപി യോഗി ആദിത്യനാഥ്. ക്ഷേത്രനിര്‍മാണത്തിനുള്ള തടസങ്ങള്‍ വൈകാതെ നീങ്ങും. അതോടെ ക്ഷേത്രനിര്‍മാണം ആരംഭിക്കും ആദിത്യനാഥ് പറഞ്ഞു. ഗോരഖ്പുര്‍ മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന യോഗി ആദിത്യനാഥ് എംപി റായ്പുരില്‍ നിര്‍മാണം പൂര്‍ത്തിയാക്കിയ ഒരു റോഡിന്റെ ഉദ്ഘാടനത്തിനെത്തിയതായിരുന്നു.

ഛത്തീസ്ഗഡ് രാമന്റെ മാതൃഭവനമാണ്. ജ്യോതിഷപ്രകാരം രാമന്‍ മാതൃഭവനത്തില്‍ എത്തുന്നതോടെ ഒരു രാമക്ഷേത്രം പണികഴിപ്പിക്കാനുള്ള വഴികള്‍ താനേ തെളിഞ്ഞുവരും. ക്ഷേത്രനിര്‍മാണത്തിനുള്ള എല്ലാ പ്രതിബന്ധങ്ങളും അതോടെ തകര്‍ത്തെറിയപ്പെടും യോഗി ആദിത്യനാഥ് പറഞ്ഞു.