Connect with us

Sports

ഐ പി എല്‍ താര ലേലം 20ന്‌

Published

|

Last Updated

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ്(ഐപിഎല്‍) താര ലേലം ഈ മാസം 20ന് നടക്കും. ശനിയാഴ്ച നടക്കാനിരുന്ന ലേലം സുപ്രീം കോടതിയുടെ പുതിയ നിര്‍ദേശങ്ങളുടെ അടിസ്ഥാനത്തില്‍ 20ലേക്കു മാറ്റുകയായിരുന്നു.
27 താരങ്ങളെയാണ് ഒരോടീമിനും സ്വന്തമാക്കാന്‍ കഴിയുന്നത്. ഇതില്‍ ഒന്പതു വിദേശ താരങ്ങളെയും ഉള്‍പ്പെടുത്താം. 66 കോടി രൂപയാണ് ഓരോ ഫ്രാഞ്ചൈസിക്കും ചെലവഴിക്കാന്‍ സാധിക്കുന്നത്. ഈ സീസണിലെ ഐപിഎല്‍ ടൂര്‍ണമെന്റ് ഏപ്രില്‍ അഞ്ചു മുതല്‍ മേയ് 21 വരെ സംഘടിപ്പിക്കാന്‍ കഴിഞ്ഞ നവംബറില്‍ ഗവേണിംഗ് ബോഡി തീരുമാനിച്ചിരുന്നു.

ഐപിഎല്‍ നിയമാവലി പ്രകാരം മിക്ക മുതിര്‍ന്ന താരങ്ങള്‍ക്കും ക്ലബ്ബുകളുമായുള്ള കരാര്‍ ഈ വര്‍ഷത്തോടെ അവസാനിക്കും.

---- facebook comment plugin here -----

Latest