റൊണാള്‍ഡീഞ്ഞോ വീണ്ടും ബാഴ്‌സയില്‍ !

Posted on: February 4, 2017 6:23 am | Last updated: February 4, 2017 at 12:24 am
SHARE

മാഡ്രിഡ്: ഒമ്പത് വര്‍ഷത്തിന് ശേഷം റൊണാള്‍ഡീഞ്ഞോ ബാഴ്‌സലോണ എഫ് സിയില്‍ തിരിച്ചെത്തി. ഇത്തവണ കളിക്കാരനായിട്ടല്ലെന്ന് മാത്രം. ക്ലബ്ബിന്റെ ബ്രാന്‍ഡ് അംബാസഡറായിട്ടാണെന്ന് മാത്രം. പത്ത് വര്‍ഷത്തെ കരാറിലാണ് റോണോ ഒപ്പുവെച്ചത്. 2003 മുതല്‍ 2008 വരെ ബാഴ്‌സയുടെ സൂപ്പര്‍ താരമായിരുന്നു റൊണാള്‍ഡീഞ്ഞോ.

മുന്‍ ലോക ഫുട്‌ബോളറും ബാലണ്‍ദ്യോര്‍ ജേതാവുമായ റൊണാള്‍ഡീഞ്ഞോ ബാഴ്‌സലോണ ക്ലബ്ബിന്റെ ലെജെന്‍സ് പ്രൊജക്ട് അനാച്ഛാദനം ചെയ്തു.
ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ബാഴ്‌സയുടെ പര്യടനങ്ങള്‍ നയിക്കുക ബ്രസീലിയന്‍ ഇതിഹാസമായിരിക്കുമെന്ന് ബാഴ്‌സ അധികൃതര്‍ അറിയിച്ചു. യൂനിസെഫുമായി ചേര്‍ന്ന് ബാഴ്‌സലോണയുടെ ഫൗണ്ടേഷന്‍ പ്രവര്‍ത്തനങ്ങളിലും റൊണാള്‍ഡീഞ്ഞോ ഭാഗഭാക്കാകും.