യുവതിയെ കൊന്ന് മാര്‍ബിള്‍ തറയില്‍ ഒളിപ്പിച്ച കാമുകന്‍ അറസ്റ്റില്‍

Posted on: February 4, 2017 12:30 am | Last updated: February 4, 2017 at 12:14 am
SHARE

ഭോപ്പാല്‍: യുവതിയെ കൊന്ന് മാര്‍ബിള്‍ തറയില്‍ ഒളിപ്പിച്ച കാമുകന്‍ അറസ്റ്റില്‍. സാകേത് നഗര്‍ സ്വദേശി ഉദ്യാന്‍ ദാസ്(32) ആണ് പോലീസ് പിടിയിലായത്. 27കാരിയായ അകന്‍ക്ഷയെ കാണാതായെന്ന മാതാപിതാക്കളുടെ പരാതിയില്‍ പോലീസ് നടത്തിയ അന്വേഷണത്തിലാണ് യുവതിയുടെ മൃതദേഹം കാമുകന്റെ വീട്ടിനകത്ത് മാര്‍ബിള്‍ പാകിയ സിമന്റ് തറയില്‍ ഒളിപ്പിച്ചതായി കണ്ടെത്തിയത്. പശ്ചിമ ബംഗാള്‍ സ്വദേശിയായ അകന്‍ക്ഷ 2007ല്‍ ഓണ്‍ലൈന്‍ വഴിയാണ് ദാസിനെ പരിചയപ്പെട്ടത്. പിന്നീട് അമേരിക്കയില്‍ ജോലി ലഭിച്ചതായി വീട്ടുകാരോട് കള്ളം പറഞ്ഞ യുവതി ഉദ്യാന്‍ ദാസിനൊപ്പം താമസമാരംഭിച്ചു.

ശവകുടീരത്തിന്റെ മാതൃകയിലുള്ള സിമന്റ് തറ വെട്ടിപ്പൊളിച്ചാണ് മൃതദേഹം പുറത്തെടുത്തത്. മറ്റൊരാളോട് യുവതി പതിവായി സംസാരിക്കുന്നത് സംബന്ധിച്ച് തര്‍ക്കമുണ്ടാവുകയും തുടര്‍ന്ന് ദാസ് യുവതിയെ ശ്വാസം മുട്ടിച്ച് കൊല്ലുകയുമായിരുന്നുവെന്നാണ് പോലീസ് പറയുന്നത്.