അതിരപ്പിള്ളി പദ്ധതി പിണറായി സര്‍ക്കാറിന്റെ മരണമണിയാകും: എം എം ഹസ്സന്‍

Posted on: February 4, 2017 9:11 am | Last updated: February 4, 2017 at 12:12 am

തൃശൂര്‍: അതിരപ്പിള്ളി ജല വൈദ്യുത പദ്ധതി നടപ്പാക്കാന്‍ ശ്രമിച്ചാല്‍ അത് പിണറായി സര്‍ക്കാറിന്റെ മരണമണിയാകുമെന്ന് കെ പി സി സി വൈസ് പ്രസിഡന്റും ജനശ്രീ മിഷന്‍ ചെയര്‍മാനുമായ എം എം ഹസ്സന്‍. ജനശ്രീ മിഷന്റെ പത്താം വാര്‍ഷികവും ജില്ലാ ക്യാമ്പും തൃശൂര്‍ അരണാട്ടുകരയില്‍ ഉദ്ഘാടനം ചെയ്തു

പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. അതിരപ്പിള്ളി പദ്ധതി ഉപേക്ഷിച്ചിട്ടില്ലെന്ന വൈദ്യുതി മന്ത്രി എം എം മണിയുടെ പ്രസ്താവന സര്‍വശക്തിയും ഉപയോഗിച്ച് എതിര്‍ക്കപ്പെടണം. പരിസ്ഥിതിക്ക് കോട്ടം തട്ടാതെയുള്ള വികസനമാണ് വേണ്ടത്. അതുകൊണ്ടു തന്നെ കാടിനും പുഴക്കും ദോഷം ചെയ്യുന്ന അതിരപ്പിള്ളി പദ്ധതി നടപ്പാക്കാന്‍ അനുവദിക്കില്ലന്നും ഹസ്സന്‍ പറഞ്ഞു. ജനശ്രീ മിഷന്‍ ജില്ലാ ചെയര്‍മാന്‍ ഒ അബ്ദുറഹ്മാന്‍കുട്ടി അധ്യക്ഷത വഹിച്ചു. ഡി സി സി പ്രസി. ടി എന്‍ പ്രതാപന്‍ മുഖ്യാതിഥിയായിരുന്നു. ജനശ്രീ മിഷന്‍ സംസ്ഥാന സെക്രട്ടറി ഡോ. ബി എസ് ബാലചന്ദ്രന്‍, സംസ്ഥാന സമിതി അംഗം കെ രാധാകൃഷ്ണന്‍ പ്രസംഗിച്ചു.