ഇസ്‌ലാമോഫോബിയ കൊണ്ടല്ല’: ശൈഖ് അബ്ദുല്ല ബിന്‍ സായിദ് അല്‍ നഹ്‌യാന്‍

Posted on: February 3, 2017 8:48 pm | Last updated: February 3, 2017 at 8:33 pm
SHARE
ശൈഖ് അബ്ദുല്ല ബിന്‍ സായിദ് അല്‍ നഹ്‌യാന്‍

ദുബൈ: അമേരിക്കയില്‍ പ്രസിഡന്റ് ടൊണാള്‍ഡ് ട്രംപ് ചില മുസ്‌ലിംരാജ്യങ്ങളിലെ പൗരന്മാര്‍ക്ക് പ്രവേശനിരോധം ഏര്‍പെടുത്തിയത് ഇസ്‌ലാമോഫോബിയ കൊണ്ടല്ലെന്ന് യു എ ഇ വിദേശകാര്യമന്ത്രി ശൈഖ് അബ്ദുല്ല ബിന്‍ സായിദ് അല്‍ നഹ്‌യാന്‍ പറഞ്ഞു. അബുദാബിയില്‍ വാര്‍ത്താലേഖകരോട് സംസാരിക്കുകയായിരുന്നു ശൈഖ് അബ്ദുല്ല.

പ്രതിസന്ധിയുള്ള ചില രാജ്യങ്ങളിലെ പൗരന്മാര്‍ക്ക് മാത്രമേ വിലക്കുള്ളൂ. അതേസമയം യു എ ഇ അടക്കം നിരവധി മുസ്‌ലിം രാജ്യങ്ങളിലെ പൗരന്മാര്‍ക്ക് വിലക്കില്ലെന്നും ശൈഖ് അബ്ദുല്ല ഓര്‍മപ്പെടുത്തി. ഗള്‍ഫ് രാജ്യങ്ങളിലെ പൗരന്മാര്‍ക്ക് യാത്രാവിലക്കില്ലെന്ന് അമേരിക്കയിലെ യു എ ഇ സ്ഥാനപതി യൂസുഫ് അല്‍ ഉതൈബ ട്വിറ്ററില്‍ അറിയിച്ചു. അമേരിക്കന്‍ ഉദ്യോഗസ്ഥരുമായി ഇക്കാര്യത്തില്‍ ചര്‍ച്ച ചെയ്തിരുന്നു, അദ്ദേഹം പറഞ്ഞു.

അതേസമയം പുതിയ ഇമിഗ്രേഷന്‍ നിയമങ്ങള്‍ ഗള്‍ഫ് പൗരന്മാരെ ബാധിക്കുകയില്ലെന്ന് വിലയിരുത്തപ്പെടുന്നു. യു എസ് സന്ദര്‍ശിക്കാന്‍ പദ്ധതിയുള്ള യു എ ഇ വാസികള്‍ക്ക് അവരുടെ പ്ലാനുമായി മുന്നോട്ട് പോകാമെന്ന് എംബസി അറിയിച്ചു. ഏതെങ്കിലും തരത്തിലുള്ള അത്യാവശ്യം ഉണ്ടാവുകയാണെങ്കില്‍ നിവാസികള്‍ക്ക് +1 202 431 5530 എന്ന നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്.
പ്രസിഡന്റ് ട്രംപ് കഴിഞ്ഞ ആഴ്ച ഏഴ് മുസ്‌ലിം ഭൂരിപക്ഷ രാജ്യങ്ങളെ യു എസിലേക്ക് പ്രവേശിക്കുന്നതില്‍ നിന്നും വിലക്കിയതിനെ തുടര്‍ന്നാണ് ഇത്തരമൊരു പ്രസ്താവന.
90 ദിന താല്‍കാലിക യാത്രാവിലക്കില്‍പ്പെട്ടിരിക്കുന്ന ഇറാഖ്, സിറിയ, ഇറാന്‍, ലിബിയ, സൊമാലിയ, സുഡാന്‍, യമന്‍ എന്നീ രാജ്യങ്ങളെ സഹായിക്കാന്‍ തങ്ങളാല്‍ കഴിയും വിധം ശ്രമിക്കുന്നുണ്ടെന്ന് യു എ ഇ എയര്‍ലൈനറുകള്‍ പറഞ്ഞു.
‘അമേരിക്കയിലെ വിലക്ക്

LEAVE A REPLY

Please enter your comment!
Please enter your name here