Connect with us

Gulf

അബുദാബിയില്‍ 30 കോടിയുടെ പദ്ധതികള്‍ക്ക് അംഗീകാരം

Published

|

Last Updated

അബുദാബി: അബുദാബി സമഗ്ര വികസനം ലക്ഷ്യമാക്കിയുള്ള അബുദാബി പദ്ധതിക്ക് അബുദാബി എക്‌സിക്യട്ടീവ് കൗണ്‍സിലിന്റെ അംഗീകാരം. 30.4 കോടി ദിര്‍ഹമിന്റെ പദ്ധതിക്കാണ് സഈദ് ഈദ് അല്‍ ഗാഫലി യുടെ അധ്യക്ഷതയില്‍ ചേര്‍ന്ന എക്‌സിക്യട്ടീവ് കമ്മിറ്റി യോഗം അംഗീകാരം നല്‍കിയത്.

അല്‍ ഐനിന്റെ അടിസ്ഥാന സൗകര്യ വികസനത്തിനും ഗതാഗത സൗകര്യ വികസനത്തിനുമായി 10.14 കോടി ദിര്‍ഹമിന്റെ പദ്ധതിക്ക് അംഗീകാരം നല്‍കി. പൊതു സുരക്ഷ മെച്ചപ്പെടുത്താന്‍ ലക്ഷ്യമിട്ട് നഗരത്തിലെ ഗതാഗത കുരുക്ക് കുറക്കുന്നതിനും അപകട നിരക്ക് കുറക്കാനയുമായി അല്‍ ഐന്‍ നഗരത്തിലെ പ്രധാന റോഡുകളുടെ നവീകരണത്തിനാണ് തുക വിനിയോഗിക്കുക അല്‍ ഐനില്‍ ഏരിയയില്‍ 191 വീടുകളുടെ നിര്‍മ്മാണത്തിനായി 9.6 കോടി ദിര്‍ഹം അനുവദിച്ചു. അബുദാബിയിലെ പടിഞ്ഞാറന്‍ പ്രവിശ്യയിലെ മദീനത് സായിദിന്റെ അടിസ്ഥാന സൗകര്യ വികസനത്തിനായി 7.4 കോടി ദിര്‍ഹമിന്റെ പദ്ധതിക്ക് എക്‌സിക്യട്ടീവ് കൗണ്‍സില്‍ അംഗീകാരം നല്‍കി. 1,500 ഹെക്ടര്‍ സ്ഥലത്ത് നടപ്പിലാക്കുന്ന പദ്ധതിയില്‍ 300,000 ആളുകള്‍ക്ക് താമസ സൗകര്യം ഒരുക്കും കൂടാതെ പദ്ധതി പൂര്‍ത്തിയായാല്‍ 325,000 വ്യപാരി വ്യവസായികള്‍ക്കും സൗകര്യം ലഭിക്കും.
അബുദാബി മദീനത്ത് സായിദിലെ സെന്‍ട്രല്‍ സൂഖിന്റെ നവീകരണത്തിനും വിപുലീകരണത്തിനുമായി രണ്ട് കോടി ദിര്‍ഹമിന്റെ പദ്ധതിക്കും എക്‌സിക്യട്ടീവ് കൗണ്‍സില്‍ അംഗീകാരം നല്‍കി.

 

Latest