Connect with us

Gulf

ആംബുലന്‍സ് സേവനങ്ങള്‍; അംഗ വൈകല്യമുള്ളവര്‍ക്ക് പ്രത്യേക ആപ്

Published

|

Last Updated

ഷാര്‍ജ: കുറ്റകൃത്യങ്ങളും അത്യാഹിതങ്ങളും പോലീസ് കണ്‍ട്രോള്‍ റൂമില്‍ അറിയിക്കുന്നതിന് എമിറേറ്റിലെ അംഗ വൈകല്യമുള്ള താമസക്കാര്‍ക്കായി ഷാര്‍ജ പോലീസ് പ്രത്യേക ഹോട്ട്‌ലൈന്‍ നമ്പര്‍ ആപ് തയാറാക്കി. ഷാര്‍ജ പോലീസ് ഓപറേഷന്‍ വിഭാഗമാണ് പ്രത്യേക വാട്‌സ്ആപ് നമ്പര്‍ പുറത്തിറക്കിയത്. 052-7003025 എന്ന നമ്പറില്‍ ചിത്രങ്ങളും എഴുതി തയാറാക്കിയ സന്ദേശവും 24 മണിക്കൂറും പോലീസ് കണ്‍ട്രോള്‍ റൂമിലേക്ക് അയക്കാം. അതിവൈദഗ്ധ്യമായി തൊഴില്‍ പ്രാവീണ്യം നേടിയ ഉദ്യോഗസ്ഥര്‍ പൊതുജനങ്ങള്‍ക്ക് മികച്ച സേവനം നല്‍കാന്‍ ജാഗരൂഗരാണ്. ഷാര്‍ജ പോലീസിലെ ഒരു ഉന്നത ഉദ്യോഗസ്ഥന്‍ പറഞ്ഞു.

വടക്കന്‍ എമിറേറ്റുകളിലെ അംഗ വൈകല്യമുള്ള താമസക്കാര്‍ക്ക് നാഷണല്‍ ആബുലന്‍സ് നമ്പറായ 998 ഉപയോഗിക്കാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഞൊടിയിടയില്‍ ആംബുലന്‍സ് സേവനം ലഭ്യമാക്കുന്നതിന് കഴിഞ്ഞ വര്‍ഷം മെയിലാണ് വടക്കന്‍ എമിറേറ്റുകള്‍ക്ക് വേണ്ടി പ്രത്യേക മൊബൈല്‍ ആപ് തയ്യാറാക്കിയത്. ഷാര്‍ജ, റാസ് അല്‍ ഖൈമ, ഫുജൈറ, അജ്മാന്‍, ഉമ്മുല്‍ ഖുവൈന്‍ എന്നീ എമിറേറ്റുകളിലെ താമസക്കാര്‍ക്ക് ഈ സംവിധാനത്തിലൂടെ അത്യാഹിത ഘട്ടങ്ങളില്‍ ആംബുലന്‍സ് സേവനം ഉറപ്പ് വരുത്താം.

“ഒലേം” “സംഇ” എന്നീ വ്യത്യസ്ത ആപുകളിലൂടെ ദുബൈയിലെ ഭിന്ന ശേഷിക്കാരായ താമസക്കാര്‍ക്കും ആംബുലന്‍സ് സേവനം ലഭ്യമാകുമെന്നും അധികൃതര്‍ കൂട്ടിചേര്‍ത്തു. കാഴ്ച ശക്തിക്ക് കുറവുള്ളവര്‍ക്ക് തങ്ങളുടെ മൊബൈല്‍ ഫോണുകളില്‍ പവര്‍ ബട്ടണ്‍ മൂന്ന് വട്ടം തുടര്‍ച്ചയായി അമരത്തിയാല്‍ ആപ് പ്രവര്‍ത്തിപ്പിക്കാം. തുടര്‍ന്ന് ആപിലൂടെ ആംബുലന്‍സ് സേവങ്ങള്‍ ആവശ്യപെടാമെന്ന് അധികൃതര്‍ വ്യക്തമാക്കി. വ്യത്യസ്തമായ ശബ്ദ നിര്‍ദേശങ്ങളോടെ ദുബൈ ആംബുലന്‍സ് വിഭാഗം കണ്‍ട്രോള്‍ റൂം സേവനങ്ങള്‍ ആവശ്യപെടുന്നവര്‍ക്ക് അധികൃതര്‍ മാര്‍ഗ നിര്‍ദേശം നല്‍കും. സേവനം ആവശ്യപെടുന്നവരുടെ വിശദാശങ്ങള്‍ സന്ദേശങ്ങള്‍ വഴി ഓപ്പറേറ്റര്‍മാര്‍ക്ക് അയച്ചു കൊടുക്കും.

കേള്‍വി ശക്തി കുറവുള്ളവര്‍ക്ക് പ്രത്യേകമായി തയാറാക്കിയ “സംഇ” ആപ്പിലൂടെ അത്യാഹിതത്തിന്റെ അവസ്ഥയെ കുറിച്ച് വിശദീകരിക്കുന്ന സന്ദേശങ്ങള്‍ എഴുതി അയക്കാനുള്ള സംവിധാനമുണ്ട്. സന്ദേശം ഓപറേഷന്‍ റൂമില്‍ കിട്ടുന്ന മുറക്ക് ഉദ്യോഗസ്ഥര്‍ സേവനം ഉറപ്പ് വരുത്തും.അധികൃതര്‍ പറഞ്ഞു. അറബി, ഇംഗ്ലീഷ് ഭാഷകളിലുള്ള സേവനങ്ങള്‍ ആപുകളില്‍ ലഭ്യമാണ്.

 

Latest