എട്ടാം മാസം യുവതി പ്രസവിച്ചത് തവളയുടേതിന് സമാനരൂപമുള്ള കുഞ്ഞിനെ: ഭയം വിട്ടുമാറാതെ മാതാപിതാക്കളും ഗ്രാമവാസികളും

Posted on: February 3, 2017 7:26 pm | Last updated: February 3, 2017 at 7:34 pm
SHARE
പ്രിഷിയസ് ന്യാതി

ഗോക്വെ: എട്ടാം മാസം യുവതി പ്രസവിച്ചത് തവളയുടേതിന് സമാനരൂപമുള്ള കുഞ്ഞിനെ. സിംബാവെയിലെ ഗോക്വെ ഗ്രാമത്തിലാണ് വിചിത്രമായ കുഞ്ഞിന്റെ ജനനം. ജനിതക വൈകല്യം മൂലം ചെറിയ തവളയുടെ വലിപ്പവും മുഖവുമാണ് കുഞ്ഞിന്. പ്രസവിച്ച ഉടന്‍ കുഞ്ഞ് മരിച്ചു. പ്രിഷിയസ് ന്യാതി എന്ന മുപ്പത്താറുകാരിയാണ് എട്ടാം മാസത്തില്‍ പ്രസവിച്ചത്.

ഒരു കൈയ്ക്കുള്ളില്‍ ഒതുങ്ങുന്ന വലിപ്പമേ കുഞ്ഞിന് ഉണ്ടായിരുന്നുള്ളൂ. കുഞ്ഞിന്റെ രൂപം കണ്ട് ഭയന്നിരിക്കുകയാണ് മാതാപിതാക്കളും ഗ്രാമവാസികളും. ഇത്തരത്തിലൊന്ന് ആദ്യമായാണെന്ന് ഡോക്ടര്‍മാരും പറഞ്ഞു. ഒരു കുഞ്ഞിനെ ആഗ്രഹിച്ചു പക്ഷേ എട്ടു മാസങ്ങള്‍ക്കൊടുവില്‍ ഇങ്ങനെയായി. ജീവിതകാലം മുഴുവന്‍ ഈ ഭീതി മാറില്ലെന്ന് അമ്മ പറഞ്ഞു.

തവളയുടെ രൂപത്തിലുള്ള കുഞ്ഞിന് ജന്മം നല്‍കിയ സംഭവമറിഞ്ഞ നിരവധിയാളുകള്‍ വീട്ടിലേക്ക് എത്തി. ഇത്തരത്തില്‍ ജനിച്ച കുഞ്ഞിനെ എത്രയും വേഗം കത്തിച്ചുകളയണമെന്നായിരുന്നു അവരുടെ നിര്‍ദ്ദേശം. ജനമധ്യത്തില്‍ തന്നെ ഇതിനെ ചുട്ടുകളയണമെന്നും അവര്‍ പറഞ്ഞു. തുടര്‍ന്ന് കുഞ്ഞിനെ നാട്ടുകാരുടെ മധ്യത്തില്‍ കത്തിച്ചുകളയുകയായിരുന്നു. ജീവനില്ലെങ്കില്‍ പോലും കുഞ്ഞിനെ കത്തിച്ചപ്പോള്‍ ന്യാതിയുടെ കണ്ണുകളില്‍ നിന്ന് കണ്ണുനീര്‍ നിറഞ്ഞൊഴുകുകയായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here