ഡിവൈഎഫ്‌ഐയെ പരിഹസിച്ച് കെ. സുരേന്ദ്രന്‍; മറുപടിയുമായി സൈബര്‍ സഖാക്കള്‍

Posted on: February 3, 2017 6:43 pm | Last updated: February 3, 2017 at 6:43 pm
SHARE

കണ്ണൂര്‍: ഡിവൈഎഫ്‌ഐയെ പരിഹസിച്ച് ബിജെപി നേതാവ് കെ. സുരേന്ദ്രന്‍ രംഗത്ത്. ഡി. വൈ. എഫ്. ഐ ഇനി മുതല്‍ ഒരു സാധാ എന്‍. ജി. ഒ ആയി തുടരംമെന്നന്നും കൂട്ടത്തില്‍ വടം വലി, തീററ മല്‍സരം,മ്യൂസിക്കല്‍ ചെയര്‍ തുടങ്ങിയ മല്‍സരപരിപാടികളും യുവാക്കള്‍ക്കിടയില്‍ സമയാസമയം സംഘടിപ്പിക്കുന്നതായിരിക്കും നല്ലതെന്നും സുരേന്ദ്രന്‍ ഫേസ്ബുക്കില്‍ കുറിച്ചു. പോസ്റ്റിന് മറുപടിയുമായി സൈബര്‍ സഖാക്കളും രംഗത്തെത്തിയിട്ടുണ്ട്.

കെ. സുരേന്ദ്രന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം വായിക്കാം…..

ഡി. വൈ. എഫ്. ഐ ഇനി മുതല്‍ ഒരു സാധാ എന്‍. ജി. ഒ ആയി തുടരും. കൂട്ടത്തില്‍ വടം വലി, തീററ മല്‍സരം,മ്യൂസിക്കല്‍ ചെയര്‍ തുടങ്ങിയ മല്‍സരപരിപാടികളും യുവാക്കള്‍ക്കിടയില്‍ സമയാസമയം സംഘടിപ്പിക്കുന്നതായിരിക്കും. ഹരിയാനയില്‍ അഞ്ചു യുവാക്കളെ തപ്പിപ്പിടിച്ച് ഒരു ജാഥ നടത്തിയ ആളെ അഖിലേന്ത്യാ പ്രസിഡണ്ട് ആയി പ്രഖ്യാപിച്ചേക്കുമെന്ന് കേള്‍ക്കുന്നു. അടുത്ത സമ്മേളനം ചൊവ്വയില്‍ നടത്തുന്നതാവും നല്ലതെന്നും ചിലര്‍ അഭിപ്രായപ്പെട്ടു.