Connect with us

National

ദാവൂദ് ഇബ്രാഹിമിനെ ഇന്ത്യയിലെത്തിക്കും; വേണ്ടി വന്നാല്‍ മിന്നലാക്രമണം ആവര്‍ത്തിക്കും: രാജ്‌നാഥ് സിംഗ്

Published

|

Last Updated

ന്യൂഡല്‍ഹി: പാക്കിസ്ഥാനില്‍ ഒളിവില്‍ കഴിയുന്ന അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിനെ ഇന്ത്യയിലെത്തിക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗ്. ഇക്കാര്യത്തില്‍ വിജയിക്കാന്‍ സാധിക്കുമെന്ന് ആത്മവിശ്വാസമുണ്ട്. എപ്പോള്‍ വേണമെന്നാണു തീരുമാനിക്കേണ്ടതെന്നും രാജ്‌നാഥ് സിംഗ് ദേശീയമാധ്യമത്തോട് പറഞ്ഞു.

പാക്ക് അധിനിവേശ കശ്മീരില്‍ നടത്തിയതുപോലുള്ള മിന്നലാക്രമണം ഇനിയും നടത്തിയേക്കുമെന്നും രാജ്‌നാഥ് സിംഗ് പാകിസ്ഥാന് മുന്നറിയിപ്പു നല്‍കി. പാകിസ്ഥാന്‍ നമ്മുടെ അയല്‍രാജ്യമാണ്. നല്ല മാറ്റമാണ് അവരില്‍നിന്നും ഉണ്ടാകുന്നതെങ്കില്‍ മിന്നലാക്രമണം പോലുള്ള സംഭവങ്ങള്‍ ആവര്‍ത്തിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

എന്നാല്‍, ഭീകരസംഘടനകള്‍ ഇന്ത്യയെ ലക്ഷ്യമിട്ടാല്‍ നോക്കിയിരിക്കാന്‍ സാധിക്കില്ല. ചിലപ്പോള്‍ മിന്നലാക്രമണങ്ങള്‍ തുടര്‍ന്നും വന്നേക്കാം രാജ്‌നാഥ്‌സിംഗ് വ്യക്തമാക്കി. മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരനും ജയ്‌ഷെ മുഹമ്മദ് തലവനുമായ ഹാഫിസ് സയീദിനെ വീട്ടുതടങ്കലില്‍ ആക്കിയാല്‍ മാത്രംപോരെന്നും അയാള്‍ക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്നും രാജ്‌നാഥ് ആവശ്യപ്പെട്ടു.

Latest