Connect with us

Saudi Arabia

അനിശ്ചിതങ്ങള്‍ക്കിടയില്‍ അഭയകേന്ദ്രത്തില്‍ എത്തപ്പെട്ട മലയാളി യുവതി നാട്ടിലേയ്ക്ക് മടങ്ങി

Published

|

Last Updated

ബിന്ദുവിന് ജീവകാരുണ്യപ്രവര്‍ത്തക മഞ്ജു മണിക്കുട്ടന്‍ യാത്രരേഖകള്‍ കൈമാറുന്നു.

ദമ്മാം: ജോലിസ്ഥലത്തെ ദുരിതം മൂലം വനിതാഅഭയകേന്ദ്രത്തില്‍ എത്തിയ മലയാളിയായ വീട്ടുജോലിക്കാരിക്ക് ഇന്ത്യന്‍ എംബസ്സിയുടെയും നവയുഗത്തിന്റെയും സഹായത്തോടെ നിയമനടപടികള്‍ പൂര്‍ത്തിയാക്കി നാട്ടിലേയ്ക്ക് മടങ്ങി.

തൃശൂര്‍ സ്വദേശിനിയായ ബിന്ദു ജൈസണ്‍ ആണ് വനിതാ അഭയകേന്ദ്രത്തിലെ രണ്ടു മാസക്കാലത്തെ അനിശ്ചിതങ്ങള്‍ക്കിടയില്‍ നിന്നും നാട്ടിലേയ്ക്ക് മടങ്ങിയത്.
ഒന്‍പതു മാസങ്ങള്‍ക്കു മുന്‍പാണ് ദമ്മാമിലെ സ്വദേശിയുടെ ഭവനത്തില്‍ ജോലിക്കാരിയായി എത്തിയത്. വിശ്രമമില്ലായ്മയും, കഠിനമായ ജോലിയും കാരണം പ്രവാസജീവിതം നരകതുല്യമായി.

ശമ്പളം ആദ്യ മാസങ്ങളില്‍ കൃത്യമായി ലഭിച്ചിരുന്നെങ്കിലും പിന്നീട് ലഭിക്കാതെയായി ,. ഒടുവില്‍ ആറുമാസത്തെ ജോലി മതിയാക്കി ബിന്ദു, തൊട്ടടുത്ത പോലീസ് സ്‌റ്റേഷനില്‍ പോയി അഭയം തേടി , തുടര്‍ന്ന് പോലീസ് അവരെ ദമ്മാമിലെ വനിതാ അഭയകേന്ദ്രത്തില്‍ എത്തിച്ചു.

നവയുഗം ജീവകാരുണ്യപ്രവര്‍ത്തക മഞ്ജു മണിക്കുട്ടന്‍ ഇവരുടെ പരാതി ഇന്ത്യന്‍ എംബസ്സിയില്‍ റിപ്പോര്‍ട്ട് ചെയ്യുകയും, സ്‌പോണ്‍സറെ ബന്ധപ്പെട്ട് ഒത്തുതീര്‍പ്പ് ചര്‍ച്ചകള്‍ നടത്താന്‍ ശ്രമിച്ചെങ്കിലും സഹകരണത്തിനോ ,ഒത്തുതീര്‍പ്പിനോ സ്‌പോണ്‍സര്‍ തയ്യാറായില്ല.

തുടര്‍ന്ന് ഇന്ത്യന്‍ എംബസ്സി വഴി ബിന്ദുവിന് ഔട്ട്പാസ്സും ,വനിതാ അഭയകേന്ദ്രം അധികാരികളുടെ സഹായത്തോടെ ഫൈനല്‍ എക്‌സിറ്റും ലഭി . അല്‍ഖോബാറിലെ നവയുഗം പ്രവര്‍ത്തകര്‍ വിമാനടിക്കറ്റും, നാട്ടിലേക്കുള്ള സമ്മാനങ്ങളും നല്‍കി നാട്ടിലേക്ക് യാത്രയാക്കി

സിറാജ് പ്രതിനിധി, ദമാം