പ്രവാസികളുടെ പ്രശ്‌നങ്ങളില്‍ ധീരമായി ഇടപെട്ട രാഷ്ട്രീയ നേതാവായിരുന്നു അന്തരിച്ച ഇ അഹമ്മദെന്ന് ഐ സി എഫ്

Posted on: February 3, 2017 4:32 pm | Last updated: February 3, 2017 at 4:37 pm

മക്ക: ഇന്ത്യന്‍ പ്രവാസികളുടെ പ്രശ്‌നങ്ങളില്‍ ധീരമായി ഇടപെട്ട രാഷ്ട്രീയ നേതാവായിരുന്നു അന്തരിച്ച ഇ.അഹമ്മദ് എന്ന് ഐ സി എഫ് സൗദി നാഷണല്‍ കമ്മറ്റി അനുശോചന സന്ദേശത്തില്‍ പറഞ്ഞു.

പാര്‍ലമെന്റിനകത്തും പുറത്തും ന്യൂനപക്ഷങ്ങള്‍ക്കു വേണ്ടിയും പ്രവാസികള്‍ക്കു വേണ്ടിയും അദ്ദേഹം ശബ്ദിച്ചു. മലബാറിന്റെ വികസനച്ചിറകായ കരിപ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ വികസനത്തിലും ഉയര്‍ച്ചയിലും സംഭാവന നല്‍കിയ ജനകീയനായ നേതാവായിരുന്നു ജനാബ് ഇ അഹമ്മദ് സയ്യിദ് ഹബീബ് അല്‍ ബുഖാരി, അബൂബക്കര്‍ അന്‍വരി എന്നിവര്‍ അനുശോചന സന്ദേശത്തില്‍ അറിയിച്ചു.