Connect with us

International

ട്രംപിന്റെ ഉപദേശക സമിതിയില്‍ നിന്ന് യൂബര്‍ മേധാവി രാജിവെച്ചു

Published

|

Last Updated

വാഷിംഗ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപിന്റെ ഉപദേശക സമിതിയില്‍ നിന്ന് യൂബര്‍ ടെക്‌നോളജിയുടെ സിഇഒയും സ്ഥാപകരില്‍ ഒരാളുമായ ട്രാവിസ് കലനിക് രാജിവെച്ചു. കുടിയേറ്റ നിരോധനത്തില്‍ ജനരോഷം യൂബറിന് നേരെയും ഉയര്‍ന്നതോടെയാണ് രാജി. കലനിക് ഉപദേശക സംഘത്തിലുണ്ടെന്ന പേരില്‍ ജനങ്ങള്‍ യൂബര്‍ ബഹിഷ്‌കരിച്ചിരുന്നു.

അഭയാര്‍ഥികളെ വിലക്കിക്കൊണ്ടുള്ള ട്രംപിന്റെ ഉത്തരവിനെതിരെയുള്ള സമരത്തില്‍ ന്യൂയോര്‍ക്കിലെ ടാക്‌സി ഡ്രൈവര്‍മാരെല്ലാം ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചപ്പോള്‍ യൂബര്‍ അതില്‍ നിന്നും ലാഭമുണ്ടാക്കിയെന്ന് ആരോപണം ഉയര്‍ന്നിരുന്നു.

Latest