Connect with us

Kerala

സഹായം തേടി ലക്ഷ്മി നായര്‍ സിപിഐ ആസ്ഥാനത്ത്; വിട്ടുവീഴ്ചയില്ലെന്ന് കാനം

Published

|

Last Updated

തിരുവനന്തപുരം: തിരുവനന്തപുരം ലോ അക്കാദമി മുന്‍ പ്രിന്‍സിപ്പല്‍ ലക്ഷ്മി നായര്‍ സഹായം തേടി സിപിഐ ആസ്ഥാനത്തെത്തി. ലോ അക്കാദമി സമരം ഒത്തുതീര്‍പ്പാക്കാന്‍ സഹായിക്കാണം എന്നാവശ്യപ്പെടാനാണ് ലക്ഷ്മി നായര്‍ അച്ഛനൊപ്പം എംഎന്‍ സ്മാരകത്തിലെത്തിയത്. എന്നാല്‍ വിട്ടുവീഴ്ചക്ക് തയ്യാറല്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ അറിയിച്ചു.

ഇതിനിടെ ലോ അക്കാദമി സമരവുമായി ബന്ധപ്പെട്ട് സബ് കളക്ടര്‍ വിളിച്ച ചര്‍ച്ച പരാജയപ്പെട്ടു. ലക്ഷ്മി നായര്‍ രാജിവെക്കണമെന്ന് വിദ്യാര്‍ഥികളും രാജിവെക്കില്ലെന്നും വേണമെങ്കില്‍ മാറ്റിനിര്‍ത്താമെന്ന നിലപാടില്‍ മാനേജ്‌മെന്റും ഉറച്ച് നിന്നതോടെയാണ് ചര്‍ച്ച പരാജയപ്പെട്ടത്. ലോ അക്കാദമി സമരം ക്രമസമാധാന പ്രശ്‌നമായി മാറിയതോടെയാണ് കളക്ടര്‍ ഇടപെട്ടത്.

Latest