Connect with us

National

എസ് പിക്കും കോണ്‍ഗ്രസിനും വേണ്ടി പ്രചാരണത്തിനിറങ്ങും: മുലായം

Published

|

Last Updated

ലക്‌നോ: മകന്‍ അഖിലേഷ് യാദവിന് മുന്നില്‍ സര്‍വാംഗം കീഴടങ്ങി പിതാവും എസ് പിയുടെ സ്ഥാപക നേതാവുമായ മുലായം സിംഗ് യാദവിന്റെ നിലപാട് മാറ്റം. കോണ്‍ഗ്രസ്- സഖ്യം അംഗീകരിക്കില്ലെന്ന മുന്‍ നിലപാടില്‍ നിന്നാണ് അദ്ദേഹം പൂര്‍ണമായും പിന്നാക്കം പോയത്. സമാജ്‌വാദി പാര്‍ട്ടിക്ക് വേണ്ടി മാത്രമല്ല കോണ്‍ഗ്രസിന് വേണ്ടിയും പ്രചാരണത്തിന് ഇറങ്ങുമെന്ന് ഇന്നലെ മുലായം പ്രഖ്യാപിച്ചു.

“എന്തൊക്കെയായാലും അവന്‍ എന്റെ മകനല്ലേ…” എന്ന മുഖവുരയോടെയാണ് മുലായം സിംഗ് യാദവ് മകന് മുന്നില്‍ പൂര്‍ണമായും കീഴടങ്ങിയത്. ഈ മാസം ഒമ്പത് മുതല്‍ പ്രചാരണത്തിന് ഇറങ്ങാനാണ് തീരുമാനമെന്നും സഖ്യ കക്ഷിയായ കോണ്‍ഗ്രസിന് വേണ്ടിയും വോട്ട് തേടുമെന്നും അദ്ദേഹം മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തോട് പ്രതികരിച്ചു.
നേരത്തെ സമാജ്‌വാദി പാര്‍ട്ടിയുടെ പ്രകടനപത്രിക ഇറക്കുമ്പോള്‍ മുലായത്തിന്റെ അസാന്നിധ്യം ഏറെ ചര്‍ച്ചയായിരുന്നു. അതോടെ പ്രകടനപത്രിക ഏറ്റുവാങ്ങുന്ന പിതാവിന്റെ ചിത്രം സാമൂഹിക മാധ്യമത്തില്‍ പ്രചരിപ്പിച്ച് എല്ലാം ശുഭമെന്ന് വരുത്തിത്തീര്‍ക്കാനായിരുന്നു അഖിലേഷ് ശ്രമിച്ചത്. ഇതിന് പിന്നാലെ, കോണ്‍ഗ്രസിന് എന്നല്ല, പാര്‍ട്ടിക്ക് വേണ്ടി പോലും താന്‍ പ്രചാരണത്തിനില്ലെന്ന കടുത്ത പ്രഖ്യാപനവുമയി മുലായം രംഗത്തെത്തുകയും ചെയ്തു. അതേസമയം, മുലായത്തിന്റെ എതിര്‍പ്പ് കാര്യമാക്കാതെ അഖിലേഷ് യാദവും രാഹുല്‍ ഗാന്ധിയും ഒന്നിച്ച് സംസ്ഥാനത്ത് റോഡ് ഷോ നടത്തി. അതിനിടെയാണ്, താന്‍ പാര്‍ട്ടിക്കും മകനും ഓപ്പമാണെന്ന പ്രഖ്യാപനവുമായി മുലായം സിംഗ് രംഗത്തെത്തിയിരിക്കുന്നത്.

 

---- facebook comment plugin here -----

Latest