കെ എസ് ആര്‍ ടി സി: ശമ്പളത്തിനുള്ള പണം ഇനിയും നല്‍കും- മന്ത്രി തോമസ് ഐസക്ക്

Posted on: February 3, 2017 7:43 am | Last updated: February 3, 2017 at 9:08 am
SHARE

ആലപ്പുഴ: കെ എസ് ആര്‍ ടി സിയില്‍ ശമ്പള നല്‍കാന്‍ ആവശ്യമായ പണം നേരത്തെതന്നെ നല്‍കിയിരുന്നതായും ഇനിയും ആവശ്യമെങ്കില്‍ പണം നല്‍കാന്‍ തയ്യാറാണെന്നും മന്ത്രി ഡോ തോമസ് ഐസക്ക് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. കെ എസ് ആര്‍ ടി സിയില്‍ സമരസാധ്യത ഇല്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

സംസ്ഥാന ജീവനക്കാരുടെ ശമ്പള കാര്യത്തില്‍ യാതൊരു പ്രതിസന്ധിയും നിലനില്‍ക്കുന്നില്ല. ഭൂരിപക്ഷ വകുപ്പുകളിലും ശമ്പള വിതരണം പൂര്‍ത്തിയായതായി ഐസക്ക് പറഞ്ഞു.സര്‍ക്കാരിന് സാമ്പത്തിക ഭീഷണി ഇല്ല.നോട്ട് നിരോധനത്തിലുണ്ടായ ദുരിതങ്ങള്‍ മാത്രമാണുളളത്.മറിച്ചുളള പ്രചരണങ്ങള്‍ തെറ്റാണ്. ധന വകുപ്പിന് മറ്റ് വകുപ്പുകളോട് ചിറ്റമ്മ നയമാണെന്ന പ്രചരണം തെറ്റാണെന്ന് ധനമന്ത്രി പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here