Connect with us

Kerala

സിറാജുല്‍ഹുദാ സമ്മേളനത്തിന് ഇന്ന് തുടക്കം

Published

|

Last Updated

കുറ്റിയാടി: ആദര്‍ശ കേരളത്തിന്റെ അഭിമാന സമുച്ചയത്തില്‍ ഇനി മൂന്ന് നാള്‍ സില്‍വര്‍ ജൂബിലിയുടെ ആവേശത്തിളക്കം. സ്‌നേഹത്തിന്റെ ലാളിത്യവും സേവനത്തിന്റെ കരുത്തും സമാധാനത്തിന്റെ സന്ദേശവും വിളംബരം ചെയ്യുന്ന കുറ്റിയാടി സിറാജുല്‍ ഹുദായുടെ സില്‍വര്‍ ജൂബിലി സമ്മേളനത്തിന് ഇന്ന് ഔപചാരിക തുടക്കം.

കുറ്റിയാടി വയനാട് റോഡിലുള്ള സമ്മേളന നഗരിയില്‍ വൈകുന്നേരം 3.30ന് ജോര്‍ദാന്‍ ഗ്രാന്റ ് മുഫ്തി ശൈഖ് അബ്ദുല്‍ കരീം ഖസാവിനി സമ്മേളനം ഉദ്ഘാടനം ചെയ്യും. സയ്യിദ് അലി ബാഫഖി തങ്ങള്‍ അധ്യക്ഷത വഹിക്കും. സയ്യിദ് സൈനുല്‍ ആബിദീന്‍ ബാഫഖി പ്രാര്‍ഥന നടത്തും. വലീദ് മുഹമ്മദ് മസ്ഊദ് ന്യൂയോര്‍ക്ക്, മസ്ഊദ് അന്‍സാരി കാനഡ, പി ടി എ റഹീം എം എല്‍ എ, കാലിക്കറ്റ് വി സി ഡോ. കെ മുഹമ്മദ് ബഷീര്‍, ഡോ. ഉസ്മാന്‍, മുഫ്തി അയ്യൂബ് ഖാന്‍, സയ്യിദ് അബ്ദുല്‍ ഫത്താഹ് അവേലം, അബ്ദുര്‍റശീദ് ശിഹാബ് തങ്ങള്‍ പാണക്കാട്, സയ്യിദ് ഫള്ല്‍ തങ്ങള്‍ വാടാനപ്പള്ളി, അബ്ബാസ് മുസ്‌ലിയാര്‍ മഞ്ഞനാടി, വണ്ടൂര്‍ അബ്ദുര്‍റഹ്മാന്‍ ഫൈസി, ഹസ്സന്‍ മുസ്‌ലിയാര്‍ വയനാട്, അബൂഹനീഫല്‍ ഫൈസി തെന്നല, സി മുഹമ്മദ് ഫൈസി, കെ പി അബുബക്കര്‍ മുസ്‌ലിയാര്‍ പട്ടുവം, മുഹമ്മദ് മുസ്‌ലിയാര്‍ കുടക്, വി പി എം ഫൈസി വില്ല്യാപ്പള്ളി, മാരായമംഗലം അബ്ദുര്‍ഹ്മാന്‍ ഫൈസി, ബി എസ് അബ്ദുല്ലക്കുഞ്ഞി ഫൈസി, പ്രൊഫ. എ കെ അബ്ദുല്‍ ഹമീദ്, അബ്ദുല്‍ കരീം ഹാജി ചാലിയം, എം എന്‍ കുഞ്ഞമ്മദ് ഹാജി, മുഹമ്മദലി ഹാജി സ്റ്റാര്‍ ഓഫ് ഏഷ്യ, മന്‍സൂര്‍ ഹാജി ചെന്നൈ, എസ് കെ ഖാദര്‍ ഹാജി ബെംഗളൂരു, സക്കീര്‍ പന്തളം, മജീദ് കക്കാട്, അബദുര്‍റശീദ് നരിക്കോട്, സൈഫുദ്ദീന്‍ ഹാജി, വി എം കോയ മാസ്റ്റര്‍, കെ എം എ റഹീം, അശ്‌റഫ് സഅദി മള്ളൂര്‍. വി ഉമ്മര്‍ ഹാജി, ഊരകം അബ്ദുര്‍റഹ്മാന്‍ സഖാഫി, പള്ളങ്കോട് അബ്ദുല്‍ ഖാദര്‍ മദനി സംബന്ധിക്കും.

സിറാജുല്‍ ഹുദാ ന്യൂ ക്യാമ്പസില്‍ നിര്‍മാണം പൂര്‍ത്തിയായ മസ്ജിദ് ഖദീജതുല്‍ കുബ്‌റാ ഇന്ന് ജുമുഅ നിസ്‌കാരത്തിന് നേതൃത്വം നല്‍കി അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമാ ജനറല്‍ സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്യും. വയനാട് റോഡിന് സമീപം മൂന്ന് നിലകളില്‍ മൂവായിരത്തിലധികം പേര്‍ക്ക് ഒരുമിച്ച് നിസ്‌കരിക്കാന്‍ സൗകര്യമുള്ള വിധത്തിലാണ് മസ്ജിദ്.
വൈകീട്ട് ഏഴിന് നടക്കുന്ന ആത്മീയ സമ്മേളനം കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്യും. സയ്യിദ് ഇബ്‌റാഹീം ഖലീലുല്‍ ബുഖാരി നേതൃത്വം നല്‍കും. പ്രമുഖ സാദാത്തുക്കളും പണ്ഡിതന്മാരും സംബന്ധിക്കും.

Latest