ലോ അക്കാദമി സമരത്തില്‍ സര്‍ക്കാര്‍ സ്വീകരിച്ച നിലപാട് ധിക്കാരപരമെന്ന് ഉമ്മന്‍ചാണ്ടി

Posted on: February 2, 2017 10:45 pm | Last updated: February 3, 2017 at 9:13 am

തിരുവനന്തപുരം: ലോ അക്കാദമി സമരത്തില്‍ സര്‍ക്കാര്‍ സ്വീകരിച്ച നിലപാട് ധിക്കാരപരമെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. ഒരു സംഘടനയുമായി മാത്രം ചര്‍ച്ച നടത്തിയത് ധാര്‍ഷ്ട്യമാണ്. എല്ലാവരുമായി ചര്‍ച്ച നടത്തി തെറ്റു തിരുത്താന്‍ സര്‍ക്കാര്‍ തയാറാകണമെന്നും ഉമ്മന്‍ ചാണ്ടി ആവശ്യപ്പെട്ടു.

തിരുവനന്തപുരം ലോ അക്കാദമിക്കു പുറത്ത് വിദ്യാര്‍ഥികളുടെ സമരപ്പന്തല്‍ സന്ദര്‍ശിച്ചശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു ഉമ്മന്‍ചാണ്ടി.