Connect with us

Gulf

മലേഷ്യന്‍ നിര്‍മിത ഫഌഷ് ലൈറ്റുമായി ക്ലിക്കോണ്‍

Published

|

Last Updated

ക്ലിക്കോണ്‍ “മൈലൈറ്റ്” വിപണിയിലിറക്കുന്ന ചടങ്ങില്‍ ക്ലിക്കോണ്‍ ചെയര്‍മാന്‍ അബ്ദുല്ല പൊയില്‍, യൂനുസ് എച്ച് അല്‍ മുല്ല, യു എ ഇയിലെ മലേഷ്യന്‍ സ്ഥാനപതി ഡാറ്റോ അഹ്മദ് അന്‍വര്‍ അദ്‌നാന്‍, അസിസ്റ്റന്റ് ബ്രാന്റ് മാനേജര്‍ ഡാനിയല്‍ ഫെര്‍ണാണ്ടസ് എന്നിവര്‍.

ദുബൈ: ജി സി സിയിലെ പ്രമുഖ ഇലക്‌ട്രോണിക്‌സ്-ഗൃഹോപകരണ ബ്രാന്‍ഡായ ക്ലിക്കോണ്‍, “മൈലൈറ്റ്” എന്ന പേരില്‍ മലേഷ്യയില്‍ നിര്‍മിച്ച ടോര്‍ച്ചുകള്‍ വിപണിയിലിറക്കി. ഏറെ ക്കാലം ഉപയോഗിക്കാവുന്ന കരുത്തുറ്റ ലിഥിയം അയേണ്‍ ബാറ്ററിയും പകല്‍പോലെ വെളിച്ചം തരുന്ന പവര്‍ഫുള്‍ ഹൈ ബീം എക്‌സ് പി ഇ 2 എല്‍ ഇഡിയും ഉള്‍പെടെ നിരവധി സവിശേഷതകളുള്ള മൈലൈറ്റ് ഫഌഷ്‌ലൈറ്റുകള്‍ വെറും നാല് മണിക്കൂര്‍കൊണ്ട് ചാര്‍ജ് ചെയ്യാമെന്ന് ജനറല്‍ മാനേജര്‍ വിനീത് പണിക്കര്‍ പറഞ്ഞു. ചാര്‍ജ് കയറുന്നതിനനുസരിച്ച് ബാറ്ററി ലെവല്‍ കാണിക്കുന്ന ചാര്‍ജിംഗ് ഇന്റിക്കേറ്റര്‍, പവര്‍കട്ട് സമയത്തും മറ്റും ഇരുട്ടില്‍ എളുപ്പത്തില്‍ ടോര്‍ച്ച് കണ്ടുപിടിക്കാന്‍ സഹായിക്കുന്ന നൈറ്റ് ഗ്ലോ ബാന്‍ഡ് തുടങ്ങിയവയെല്ലാം മൈലൈറ്റിന്റെ പ്രത്യേകതകളാണ്. കൂടാതെ ആന്റി റോള്‍ ഹെഡ് സഹിതമാണ് മൈലൈറ്റ് ടോര്‍ച്ച് ഡിസൈന്‍ ചെയ്തിരിക്കുന്നതെന്നും വിനീത് പണിക്കര്‍ പറഞ്ഞു.

ദുബൈ മാള്‍ ഓഫ് എമിറേറ്റ്‌സിലെ ഷെറാട്ടണ്‍ ഹോട്ടലില്‍ നടന്ന ചടങ്ങില്‍ യു എ ഇയിലെ മലേഷ്യന്‍ സ്ഥാനപതി ഡാറ്റോ അഹ്മദ് അന്‍വര്‍ അദ്‌നാന്‍, യൂനുസ് എച്ച് അല്‍ മുല്ല, ക്ലിക്കോണ്‍ ചെയര്‍മാന്‍ അബ്ദുല്ല പൊയില്‍ എന്നിവര്‍ സംയുക്തമായാണ് മൈലൈറ്റിന്റെ വിപണനോദ്ഘാടനം നിര്‍വഹിച്ചത്.
പണത്തിനൊത്ത മൂല്യവും അവകാശവാദങ്ങളില്‍ സത്യസന്ധതയും മുഖ മുദ്രയാക്കിയ ക്ലിക്കോണിന്റെ ഈ വര്‍ഷത്തെ ആദ്യത്തെ ഏറ്റവും വലിയ ചുവടുവെപ്പാണ് 100 ശതമാനവും മലേഷ്യയില്‍ നിര്‍മിച്ച മൈലൈറ്റ് ടോര്‍ച്ചുകള്‍. ക്ലിക്കോണിന്റെ ഗവേഷക-വികസന ഡിപ്പാര്‍ട്‌മെന്റ് ഒരു വര്‍ഷത്തിലേറെ നീണ്ട പ്രക്രിയയിലൂടെയാണ് മൈലൈറ്റ് ഫഌഷ്‌ലൈറ്റുകള്‍ വികസിപ്പിച്ചെടുത്തതെന്ന് അധികൃതര്‍ പറഞ്ഞു. മൈലൈറ്റ് കൂടി വിപണിയിലെത്തുന്നതോടെ തങ്ങള്‍ക്ക് ഫഌഷ്‌ലൈറ്റ് വിപണിയില്‍ ചുരുങ്ങിയത് 10 ശതമാനത്തിന്റെയെങ്കിലും മാര്‍ക്കറ്റ് ഷെയര്‍ ഉടന്‍ വര്‍ധിപ്പിക്കാനാവുമെന്ന് വിനീത് പണിക്കര്‍ പറഞ്ഞു. സമീപ ഭാവിയില്‍ തന്നെ മലേഷ്യന്‍ നിര്‍മിതമായ മറ്റ് ഉത്പന്നങ്ങള്‍ കൂടി ക്ലിക്കോണ്‍ വിപണിയിറക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

---- facebook comment plugin here -----

Latest