Connect with us

Gulf

കുവൈത്ത്: ഹെല്‍ത്ത് ഇന്‍ഷൂറന്‍സ് വര്‍ദ്ധന ഉടനെയുണ്ടാവില്ല

Published

|

Last Updated

കുവൈത്ത് സിറ്റി: സര്‍ക്കാര്‍ പരിഗണയിലുള്ള വിദേശികളുടെ ഹെല്‍ത് ഇന്‍ഷൂറന്‍സ് വര്‍ദ്ധന ഉടനയുണ്ടാവില്ലെന്നും, പ്രാബല്യത്തില്‍ വരാന്‍ ചുരുങ്ങിയത് രണ്ടു വര്‍ഷമെങ്കിലും പിടിക്കുമെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു.

ആരോഗ്യ മന്ത്രാലയവുമായി കരാറിലെത്തിയ സംയുക്ത സംരംഭമായ ഇന്‍ഷൂറന്‍സ് കമ്പനി, ആശുപത്രികളുടെ നിര്‍മ്മാണം പൂര്തത്തീകരിക്കുകയും, വിദേശികളുടെ മുഴുവന്‍ ചികിത്സാ കാര്യങ്ങളും ഏറ്റെടുക്കാന്‍ പൂര്‍ണ്ണ സജ്ജമാവുകയും ചെയ്ത ശേഷമേ അധികരിച്ച ഇന്‍ഷൂറന്‍സ് ഫീ ഈടാക്കി തുടങ്ങുകയുള്ളൂ . അതിനു രണ്ടോ മൂന്നോ വര്ഷം വരെ വേണ്ടി വന്നേക്കാം .

ഉടനെ ഫീസ് വര്‍ദ്ധിപ്പിക്കുമെന്ന് ഭയത്തില്‍, തങ്ങളുടെ അഖാമ കാലാവധി അവസാനിക്കുന്നതിനു മുന്നേ തന്നെ ആരും ഇന്‍ഷൂറന്‍സ് കമ്പനികളുടെ ഓഫിസില്‍ പോയി തിക്കും തിരക്കും ഉണ്ടാക്കേണ്ടതില്ല . അധികൃതര്‍ വ്യക്തമാക്കി.

Latest