Connect with us

National

നോട്ട് നിരോധനത്തിന് ശേഷം വന്‍ തുക നിക്ഷേപിച്ചവരില്‍ നിന്നും ആദായനികുതി വകുപ്പ് വിശദീകരണം തേടി

Published

|

Last Updated

ന്യൂഡല്‍ഹി: നോട്ട് നിരോധനത്തിന് ശേഷം വന്‍ തുക നിക്ഷേപിച്ചവരില്‍ നിന്നും ആദായനികുതി വകുപ്പ് വിശദീകരണം തേടി. 18 ലക്ഷം പേരുടെ അക്കൗണ്ടിലാണ് വന്‍തുക നിക്ഷേപിച്ചതായി കണ്ടെത്തിയത്. ഇതില്‍ 13 ലക്ഷം പേര്‍ക്ക് പണത്തിന്റെ ഉറവിടം വ്യക്തമാക്കാന്‍ ആവശ്യപ്പെട്ട് എസ്.എം.എസ്, ഇമെയില്‍ സന്ദേശങ്ങളാണ് അയച്ചത്.

സംശയാസ്പദമായ നിക്ഷേപമുണ്ടായ 18 ലക്ഷം അക്കൗണ്ടുകളില്‍ 4.7 ലക്ഷം കോടി രൂപയാണ് നവംബര്‍ എട്ടിന് ശേഷം എത്തിയത്. ഇത്രയും പേര്‍ അവര്‍ വെളിപ്പെടുത്തിയ ആസ്തിവിവരവും അവരുടെ നിക്ഷേപവും തമ്മില്‍ പൊരുത്തക്കേടുള്ളതിനാലാണ് വിശദീകരണം ചോദിച്ചത്.

പത്തു ദിവസത്തിനകം മറുപടി നല്‍കിയില്ലെങ്കില്‍ ഇവര്‍ക്കെതിരെ നിയമനടപടികള്‍ സ്വീകരിക്കും. ആദായ നികുതി വകുപ്പിന്റെ വെബ്‌സൈറ്റിലൂടെയും വിശദീകരണം നല്‍കാം.

ആദ്യം അഞ്ച് ലക്ഷത്തിന് മുകളില്‍ നിക്ഷേപം നടത്തിയ അക്കൗണ്ടുകളാണ് പരിശോധിച്ചത്. മൂന്നു ലക്ഷത്തിന് മുകളില്‍ നടത്തിയതും നിരീക്ഷണത്തിലാണ്. നോട്ട് അസാധുവാക്കലിന് ശേഷം ഒരു കോടിയിലധികം അക്കൗണ്ടുകളില്‍ രണ്ടു ലക്ഷത്തിന് മുകളില്‍ നിക്ഷേപം നടത്തി. എന്നാല്‍ 70 ലക്ഷം പേര്‍ക്ക് മാത്രമേ പാന്‍ കാര്‍ഡ് ഉള്ളൂ.

Latest