തിരുവനന്തപുരം നഗരമധ്യത്തില്‍ മകന്‍ അമ്മയെ കുത്തി

Posted on: February 2, 2017 2:35 pm | Last updated: February 2, 2017 at 2:35 pm
SHARE

തിരുവനന്തപുരം: സെക്രട്ടറിയേറ്റിന് മുന്നില്‍ മകന്‍ അമ്മയെ കുത്തിപ്പരിക്കേല്‍പിച്ചു. അമ്മയുടെ കഴുത്തില്‍ കോമ്പസുകൊണ്ട് കുത്തിപ്പരിക്കേല്‍പ്പിച്ച മകനെ നാട്ടുകാര്‍ പിടികൂടി പോലീസിലേല്‍പിച്ചു. പുളിയറക്കോണം സ്വദേശിനി ദീപക്കാണ് കുത്തേറ്റത്. ഇവരുടെ മകന്‍ അഭിജിത്ത് പോലീസ് കസ്റ്റഡിയിലാണ്.

ദീപയെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സെക്രട്ടറിയേറ്റ് പടിക്കല്‍ വിവിധ സംഘടനകളുടെ സമരം നടക്കുന്നതിനിടെയായിരുന്നു സംഭവം. നാട്ടുകാരും സമരക്കാരും ചേര്‍ന്നാണ് അഭിജിത്തിനെ പിടികൂടിയത്.