Connect with us

Kerala

ടോംസ് കോളേജിനെതിരെ നടപടി; ഇനി അഫിലിയേഷന്‍ പുതുക്കില്ല

Published

|

Last Updated

കോട്ടയം: മറ്റക്കര ടോംസ് കോളേജിനെതിരെ സാങ്കേതിക സര്‍വകലാശാലയുടെ നടപടി. കോളേജിന്റെ അഫിലിയേഷന്‍ ഇനി പുതുക്കില്ല. ഇപ്പോള്‍ അവിടെ പഠിച്ചികൊണ്ടിരിക്കുന്ന വിദ്യാര്‍ഥികളുടെ തുടര്‍പഠനം സംബന്ധിച്ച് എഐസിടിഇയെ സമീപിക്കും. സാങ്കേതിക സര്‍വകലാശാല എക്‌സിക്യൂട്ടീവ് കമ്മിറ്റിയോഗമാണ് കടുത്ത നടപടിയെടുത്തത്. അക്കാദമിക്, ഭരണതലങ്ങളില്‍ കോളേജ് വലിയ വീഴ്ച വരുത്തിയെന്ന് കമ്മിറ്റി വിലയിരുത്തി.

വിദ്യാര്‍ഥികളോടുള്ള മാനേജ്‌മെന്റിന്റെ പെരുമാറ്റത്തെക്കുറിച്ച് വ്യാപകമായ പരാതികളുയര്‍ന്നിരുന്നു. തുടര്‍ന്ന് സര്‍വകലാശാല നിയോഗിച്ച കമ്മീഷന്‍ കോളേജിലെത്തി വിദ്യാര്‍ഥികളില്‍ നിന്ന് തെളുവെടുത്തിരുന്നു. ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.