ഇ അഹമ്മദിന് ആയിരങ്ങളുടെ യാത്രാമൊഴി; മയ്യിത്ത് ഖബറടക്കി

Posted on: February 2, 2017 12:12 pm | Last updated: February 2, 2017 at 8:03 pm
SHARE


കണ്ണൂര്‍: അന്തരിച്ച മുസ്ലിംലീഗ് അഖിലേന്ത്യാ അധ്യക്ഷന്‍ ഇ അഹമ്മദിന് ആയിരങ്ങളുടെ യാത്രാമൊഴി. നേതാക്കളുടേയും ആയിരക്കണക്കിന് അനുയായികളുടേയും പ്രാര്‍ഥനകള്‍ക്ക് നടുവില്‍ അഹമ്മദിന്റെ മയ്യിത്ത് കണ്ണൂര്‍ സിറ്റി ജുമാ മസ്ജിദില്‍ ഖബറടക്കി. പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെയായിരുന്നു ഖബറടക്കം. ബുധനാഴ്ച കൊണ്ടോട്ടി ഹജ്ജ് ഹൗസിലും തുടര്‍ന്ന് കോഴിക്കോട് ലീഗ് ഹൗസിലും നേതാവിന് യാത്രാമൊഴി നല്‍കാന്‍ ആയിരങ്ങളെത്തിയിരുന്നു.

ചൊവ്വാഴ്ച പാര്‍ലമെന്റില്‍ രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തിനിടെ കുഴഞ്ഞുവീണ അദ്ദേഹത്തെ ഡല്‍ഹി രാം മനോഹര്‍ ലോഹ്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ബുധനാഴ്ച പുലര്‍ച്ചെയാണ് മരണം സ്ഥിരീകരിച്ചത്. അഹമ്മദിനോടുള്ള ആദരസൂചകമായി കണ്ണൂരിലും മാഹിയിലും ഇന്ന് ഹര്‍ത്താല്‍ ആചരിക്കുകയാണ്. രാവിലെ ആറു മുതല്‍ വൈകീട്ട് ആറുവരെയാണ് ഹര്‍ത്താല്‍.

LEAVE A REPLY

Please enter your comment!
Please enter your name here