Connect with us

Kannur

ഇന്ദിരാഗാന്ധി കണ്ടെത്തിയ ഇന്ത്യയുടെ നയതന്ത്രജ്ഞന്‍

Published

|

Last Updated

കണ്ണൂര്‍: ഇന്ത്യയുടെ നയതന്ത്രജ്ഞനായി ഇന്ദിരാഗാന്ധിയാണ് അഹ്മദിനെ ആദ്യം കണ്ടെത്തിയത്. 1982ല്‍ കേരളത്തില്‍ വ്യവസായ മന്ത്രിയായിരുന്ന കാലത്താണ് ഇന്ദിരാഗാന്ദി തന്റെ പ്രത്യേ ദൂതനായി അഹമ്മദിനെ വിദേശ രാജ്യങ്ങളിലേക്കയച്ചത്. അഅദ്ദേഹത്തിലെ മിടുക്കും നയതന്ത്രജ്ഞതയും കണ്ടെത്തിയതും ഇന്ദിരാഗാന്ധിയായിരുന്നു. ഇന്ദിരാഗാന്ധിയുടെ ദൂതനായി ഗള്‍ഫ് രാജ്യങ്ങളുടെ ഭരണത്തലവന്‍മാരുമായി പലതവണ ചര്‍ച്ചകള്‍ നടത്തി. 984 ഗള്‍ഫ് രാജ്യങ്ങിലേക്കുള്ള ഉന്നതതല വാണിജ്യ വ്യാപാര പ്രതിനിധി സംഘത്തെ നയിക്കാനും ചുമതലയേല്‍പ്പിക്കപ്പെട്ടത് അഹമ്മദിനെയായിരുന്നു. 1992- 97 യു എന്‍ പൊതുസഭയില്‍ തുടര്‍ച്ചയായ ആറുതവണ ഇന്ത്യന്‍ പ്രതിനിധി സംഘത്തിലെ അംഗമായി പ്രവര്‍ത്തിച്ചു.
1995 കോപന്‍ഹേഗനില്‍ നടന്ന ലോക സാമൂഹിക ഉച്ചകോടിയില്‍ പങ്കെടുത്തു. 1998ല്‍ ബ്രിട്ടനില്‍ നടന്ന കോമണ്‍വെല്‍ത്ത് പാര്‍ലമെന്ററി ജോയിന്റ് കൊളോക്കിയത്തിലും 2000ത്തില്‍ ജോര്‍ദാനില്‍ നടന്ന പാര്‍ലമെന്ററി കോണ്‍ഫറന്‍സില്‍ ഇന്ത്യയെ പ്രതിനിധീകരിച്ചും പങ്കെടുത്തു. 2004 – ഇറാഖ് ബന്ദി പ്രശ്‌നം കൈകാര്യം ചെയ്ത മാനേജ്‌മെന്റ് ഗ്രൂപ്പ് ചെയര്‍മാനായും അഹ്മദ് സേവനമനുഷ്ഠിച്ചു. നെയ്‌റോബിയില്‍ സുഡാന്‍ സമാധാന ഉടമ്പടി യോഗം, മൗറിഷ്യസിലെ രാജ്യാന്തര ഉച്ചകോടി, അള്‍ജിയേഴ്‌സില്‍ അറബ് ലീഗ് സമ്മേളനം, ഓസ്‌ലോയില്‍ സുദാന്‍ വികസന പങ്കാളികളുടെ യോഗം, പ്രധാനമന്ത്രിയുടെ പ്രത്യേക പ്രതിനിധിയായി ഖത്വറില്‍ നടന്ന ജി–77 മന്ത്രിതല ഉച്ചകോടി, എന്നിവയിലും പങ്കെുടുത്തു. അബുദബി, ജിദ്ദ, കുവൈത്ത് സിറ്റി, ദഷ്‌നാബെ, ട്രിപ്പോളി, അള്‍ജിയേഴ്‌സ്, ബഹ്‌റൈന്‍, ബെയ്‌റൂത്ത്, റമല്ല, അമ്മാന്‍ എന്നിവിടങ്ങളില്‍ ഉഭയകക്ഷി ചര്‍ച്ചകള്‍. സഊദിയുമായി ഹജ് ഉടമ്പടി, അല്‍മാട്ടിയില്‍ ഏഷ്യ ഇന്ത്യ സംഭാഷണം, യു എന്‍ പൊതുസഭ, ഇന്ത്യ–ബഹ്‌റൈന്‍, എ സി ഡി സമ്മേളനങ്ങള്‍. ഗള്‍ഫ് മന്ത്രിസഭാ തലവന്മാരുടെ സമ്മേളനം എന്നിവയിലും അഹ്മദിന്റെ സാന്നിധ്യമുണ്ടായി.
ദുബൈ ഭരണാധികാരിയായിരുന്ന ശൈഖ് മക്തൂം റാശിദ് അല്‍ മക്തൂമിന്റെ സംസ്‌കാരച്ചടങ്ങിലും ഉപരാഷ്ട്രപതി ഭൈറോണ്‍ സിങ് ശെഖാവത്തിനൊപ്പം ഇന്ത്യയെ പ്രതിനിധീകരിച്ച് അഹ്മദ് പങ്കെടുത്തു.

Latest