Connect with us

Gulf

കുടുംബ തര്‍ക്ക പരിഹാരങ്ങള്‍ക്ക് ദുബൈ പോലീസ്

Published

|

Last Updated

ദുബൈ: ദുബൈ പൊലീസിന് കീഴിലെ കൗണ്‍സിലര്‍മാരുടെയും കുടുംബ പ്രശ്‌ന പരിഹാര സമിതിയുടെയും പ്രവര്‍ത്തനം കൂടുതല്‍ ശക്തമാക്കുമെന്ന് അധികൃതര്‍. ഓരോ വര്‍ഷവും കുടുംബ തര്‍ക്ക പരിഹാരത്തിന് സഹായം ആവശ്യപ്പെട്ടു കൊണ്ട് നിരവധി അപേക്ഷകളാണ് വരുന്നത്. സമുചിതമായ പരിഹാര നിര്‍ദ്ദേശങ്ങള്‍ക്കും നടപടികള്‍ക്കും കൂടുതല്‍ അവസരങ്ങള്‍ ഒരുക്കുമെന്ന് അധികൃതര്‍ അറിയിച്ചു. ദമ്പതികള്‍ക്കിടയിലുള്ള തര്‍ക്ക വിതര്‍ക്കങ്ങള്‍ക്ക് പരിഹാരം കാണും. സാമ്പത്തിക പ്രശ്‌നങ്ങള്‍ക്ക് വ്യക്തമായ മാര്‍ഗ്ഗ നിര്‍ദ്ദേശം നല്‍കി പ്രശ്‌നങ്ങളെ ലഘൂകരിക്കും.

കഴിഞ്ഞ വര്‍ഷം 107,060 അപേക്ഷകളാണ് പ്രശ്‌ന പരിഹാരത്തിനായി ക്രൈം ഡിപാര്‍ട്‌മെന്റിന് ലഭിച്ചതെന്ന് ദുബൈ പോലീസ് ക്രൈം മോണിറ്ററിങ് ഡിപാര്‍ട്‌മെന്റ് ഡയറക്ടര്‍ കേണല്‍ റാഷിദ് അബ്ദുല്‍ റഹിമാന്‍ പറഞ്ഞു. ദാനവര്‍ഷത്തിന്റെ ഭാഗമായി സാമൂഹിക പ്രതിബദ്ധതയുടെ പേരിലാണ് ദുബൈ പോലീസ് പദ്ധതി ആവിഷ്‌കരിച്ചിട്ടുള്ളത്. സ്ത്രീ സുരക്ഷക്ക് കൂടുതല്‍ വനിതാ പെട്രോളിംഗ് സംഘത്തെ ഏര്‍പെടുത്തുന്നതോടൊപ്പം സഹായം അഭ്യര്‍ത്ഥിക്കുന്നവര്‍ക്കും ഇരകള്‍ക്കും മികച്ച സാമൂഹിക സുരക്ഷാ ഉറപ്പ് വരുത്തി കൂടുതല്‍ മെച്ചപ്പെട്ട ജീവിത സൗകര്യമൊരുക്കി ദുബൈ നഗരത്തെ ലോകത്തിന്റെ നെറുകയില്‍ എത്തിക്കുന്നതിനാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നതെന്നു അദ്ദേഹം ചൂണ്ടിക്കാട്ടി.
ദുബൈ പോലീസില്‍ ഒരു പ്രശ്‌ന പരിഹാര അപേക്ഷ രെജിസ്റ്റര്‍ ചെയ്യുകയോ കുടുംബ തര്‍ക്കത്തിന്റെ പേരില്‍ ദമ്പതിമാര്‍ക്കാര്‍ക്കെങ്കിലും മാനസിക ശാരീരിക പ്രശനങ്ങള്‍ നേരിടുകയോ ചെയ്താല്‍ ദുബൈ പോലീസ് പ്രത്യേക വിഭാഗം ഉടനടി ഇരകളുടെ ബന്ധപ്പെടുകയും മാനസിക പിന്തുണയോടൊപ്പം കേസിന്റെ വിജയം വരെ മാര്‍ഗ നിര്‍ദ്ദേശ സഹായങ്ങളുമായി കൂടെയുണ്ടാകും. മാനസിക പിന്തുണ അറിയിച്ചു ഇരയുടെ വസതിയില്‍ പോലീസ് ഇടയ്ക്കിടെ സന്ദര്‍ശിക്കും. അദ്ദേഹം വിശദീകരിച്ചു.

 

Latest