ഇമാര്‍ മാളുകളുടെ സാമ്പത്തിക വളര്‍ച്ച 13 ശതമാനം; ലാഭം 187 കോടി ദിര്‍ഹം

Posted on: February 1, 2017 4:39 pm | Last updated: February 1, 2017 at 4:39 pm
SHARE
Stitched Panorama

ദുബൈ: ദുബൈയിലെ മുന്‍ നിര നിര്‍മാണ കമ്പനിയായ ഇമാര്‍ ഗ്രൂപ്പിന്റെ കീഴിലെ മാളുകള്‍ കഴിഞ്ഞ സാമ്പത്തിക വര്‍ഷം 13 ശതമാനത്തിന്റെ വളര്‍ച്ച കൈവരിച്ചതായി ഇമാര്‍ പ്രോപ്പര്‍ട്ടീസ് അറിയിച്ചു. കഴിഞ്ഞ വര്‍ഷത്തെ ലാഭം 187.4 കോടി കോടി ദിര്‍ഹമായിരുന്നു. 165.6 കോടി ദിര്‍ഹമിന്റ അറ്റാദായമാണ് 2015 ല്‍ കൈവരിച്ചത്.

2015 സാമ്പത്തിക വര്‍ഷത്തെ അപേക്ഷിച്ച് 2016 ലെ വരുമാനം 32.2 കോടി ദിര്‍ഹം വര്‍ധിച്ചു. വരുമാനത്തില്‍ എട്ട് ശതമാനത്തിന്റെ വളര്‍ച്ച രേഖപ്പെടുത്തി. 2016ലെ അവസാന പാദത്തില്‍ 2015നെ അപേക്ഷിച്ചു നാല് ശതമാനത്തിന്റെ വളര്‍ച്ച കൈവരിച്ചു. 2015 ലെ അറ്റാദായം 43.5 കോടി ദിര്‍ഹമായിരുന്നെങ്കില്‍ 2016 ല്‍ 452 ലക്ഷം ദിര്‍ഹമായിഉയര്‍ന്നു. കഴിഞ്ഞ വര്‍ഷത്തെ വരുമാനത്തില്‍ മൂന്നാം പാതത്തെ അപേക്ഷിച്ചു നാലാം പാദത്തില്‍ എട്ട് ശതമാനത്തിന്റെ വളര്‍ച്ചയാണ് കൈവരിച്ചത്. മൂന്നാം പാദത്തില്‍ 77 കോടിയായിരുന്നു വരുമാനമെങ്കില്‍ നാലാം പാദത്തില്‍ 83 കോടിയായിരുന്നു. ദുബൈ മാള്‍, ദുബൈ മറീന മാള്‍, സൂഖ് അല്‍ ബഹര്‍, വിവിധ ഷോപ്പിംഗ് മാളുകളില്‍ ഗോള്‍ഡ് ഡയമണ്ട് പാര്‍ക്കുകള്‍, തുടങ്ങി നിരവധി സ്ഥാപനങ്ങള്‍ ഇമാര്‍ ഗ്രൂപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. കഴിഞ്ഞ വര്‍ഷം 125 ദശലക്ഷം സന്ദര്‍ശകര്‍ വിവിധ മാളുകള്‍ സന്ദര്‍ശിച്ചതായി ഇമാര്‍ പ്രോപ്പര്‍ട്ടീസ് അറിയിച്ചു. ചില്ലറ വില്‍പന നടത്തുന്ന ലോകത്തിലെ ഒന്നാം നിര മാളുകളിലൊന്നാണ് ദുബൈ മാള്‍. കഴിഞ്ഞ വര്‍ഷം 80 ദശലക്ഷം സന്ദര്‍ശകരാണ് ദുബൈ മാളിലെത്തിയത്. സന്ദര്‍ശകരുടെ എണ്ണത്തില്‍ 96 ശതമാനത്തിന്റെ വളര്‍ച്ച കൈവരിച്ചതായി ഇമാര്‍ അറിയിച്ചു. രാജ്യത്ത് എത്തുന്ന സന്ദര്‍ശകര്‍ക്ക് സാധനങ്ങള്‍ വാങ്ങുന്നതിന് ആവശ്യമായ സൗകര്യം ചെയ്യുന്നതിന് ആഗോള വ്യപാര കേന്ദ്രമായ ദുബൈയില്‍ ആവശ്യമായ മാളുകള്‍ പണിയുമെന്നും തങ്ങളുടെ പ്രവര്‍ത്തനം വിപുലപ്പെടുത്തുന്നതിന്റെ ഭാഗമായി ചില്ലറ വ്യാപാര രംഗത്ത് മുന്‍നിരയിലുള്ള തിരഞ്ഞെടുത്ത കമ്പനികള്‍ക്ക് മാളുകളില്‍ ആവശ്യമായ സൗകര്യം ചെയ്തു നല്‍കുമെന്നും, ആഭ്യന്തര സന്ദര്‍ശകര്‍ക്ക് ആവശ്യമായ സ്വകര്യം ചെയ്തു നല്‍കുമെന്നും ഇമാര്‍ ഗ്രൂപ്പ് ചെയര്‍മാന്‍ മുഹമ്മദ് അലബ്ബാര്‍ വ്യക്തമാക്കി . വിവര സാങ്കേതികവിദ്യ വികാസം പ്രാപിച്ച ഈ യുഗത്തില്‍ വിപുലമായ സാങ്കേതിക വിദ്യകള്‍ തങ്ങളുടെ മാളുകളുടെ വളര്‍ച്ചക്ക് ഗുണം ചെയ്തതായും അദ്ദേഹം പറഞ്ഞു. യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂമിന്റെ ദര്‍ശനമാണ് പിന്തുടരുന്നത്. പുതു തലമുറക്ക് ആവശ്യമായ സൗകര്യങ്ങളോടെ ദുബൈ ക്രീക്ക്, ദുബൈ ഹില്‍സ് എന്നിവിടങ്ങളില്‍ ചില്ലറ വില്‍പന മാളുകള്‍ ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. 150 അന്താരാഷ്ട്ര ബ്രാന്‍ഡുകളെ ഉള്‍പെടുത്തി 60 ലക്ഷം ചതുരശ്ര അടി വിതീര്‍ണത്തില്‍ ദുബൈ മാള്‍ വികസിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.

 

LEAVE A REPLY

Please enter your comment!
Please enter your name here