പഞ്ചിമബംഗാള്‍ സ്വദേശിനിക്ക് നേരെ മാനഭംഗ ശ്രമം: യുവാവ് പിടിയില്‍

Posted on: February 1, 2017 4:15 pm | Last updated: February 1, 2017 at 4:15 pm
SHARE

ആലപ്പുഴ: നഗരമധ്യത്തില്‍ പട്ടാപ്പകല്‍ പഞ്ചിമബംഗാള്‍ സ്വദേശിനിക്കുനേരെ മാനഭംഗ ശ്രമക്കേസിലെ സംഭവത്തിലെ പ്രതി ആഴ്ചകള്‍ക്ക് ശേഷം പോലീസ് പിടിയിലായി. ചെത്തുതൊഴിലാളി ക്ഷേമനിധി ഓഫീസിലെ താത്കാലിക ജീവനക്കാരനായ നെടുമുടി ചെമ്പുംപുറം ഗോമതി ഭവനില്‍ രണദിവേ(രാജീവ്-30) ആണ് പ്രത്യേക പോലീസ് സംഘത്തിന്റെ പിടിയിലായത്. പ്രതി കുറ്റം സമ്മതിച്ചതായി നോര്‍ത്ത് പോലിസ് പറഞ്ഞു. കഴിഞ്ഞ അഞ്ചിന് മുല്ലക്കല്‍ അമ്മന്‍കോവില്‍ റോഡില്‍ വെച്ചായിരുന്നു സംഭവം. ആലപ്പുഴയിലെ പരിസ്ഥിതി സംഘടനയില്‍ ഇന്റേണ്‍ഷിപ്പിന് വന്നതായിരുന്നു പശ്ചിമബംഗാള്‍ സ്വദേശിനി.

ഓഫീസിലേക്ക് പോകും വഴിയാണ് മാനഭംഗശ്രമമുണ്ടായത്. ഇന്നലെ രാവിലെ 11ന് ആലപ്പുഴ ടൗണ്‍ഹാളിന് സമീപത്ത് നിന്നാണ് ഇയാളെ പോലീസ് അറസ്റ്റുചെയ്തത്. പോലിസ് രണ്ടാമത് തയാറാക്കിയ രേഖാചിത്രത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് പിടികൂടാന്‍ കഴിഞ്ഞത്.
കൂടാതെ ഇയാളുടെ ഫോണ്‍ലോക്കേഷനും പോലിസിന്റെ നിരീക്ഷണത്തിലായിരുന്നു. ആദ്യം തയാറാക്കിയ രേഖാചിത്രവുമായി പ്രതിക്ക് സാമ്യമുണ്ടായിരുന്നില്ല. അതിനാല്‍ രണ്ടാമതൊരു രേഖചിത്രം കൂടി പോലിസ് തയാറാക്കുകയായിരുന്നു. ഇത് കണ്ട് പ്രതിയെ മനസ്സിലാക്കിയ ഒരാളാണ് പോലിസിന് സൂചന നല്‍കിയത്.