Connect with us

National

ഇത്തവണയും കേരളത്തിന് എയിംസ് ഇല്ല

Published

|

Last Updated

ന്യൂഡല്‍ഹി: കേരളത്തിന് ഇത്തവണയും എയിംസ് അനുവദിച്ചില്ല. ബജറ്റില്‍ രണ്ട് എയിംസാണ് ധനമന്ത്രി പ്രഖ്യാപിച്ചത്. ഗുജറാത്തിലും ജാര്‍ഖണ്ഡിലുമാണ് പുതിയ എയിംസ് സ്ഥാപിക്കുക. കേരളത്തില്‍ എയിംസ് സ്ഥാപിക്കുമെന്ന് 2015ല്‍ കേന്ദ്രം പ്രഖ്യാപിച്ചിരുന്നു. ഇതിനെ തുടര്‍ന്ന് തിരുവനന്തപുരം, എറണാകുളം, കോട്ടയം, കോഴിക്കോട് എന്നീ സ്ഥലങ്ങളില്‍ സ്ഥലം കണ്ടെത്തി സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തെ അറിയിച്ചിരുന്നെങ്കിലും പിന്നീട് ഇതേക്കുറിച്ച് ഒരു പ്രഖ്യാപനവും ഉണ്ടായില്ല.