ഇ അഹമ്മദിനോട് കേന്ദ്രസര്‍ക്കാര്‍ കാണിച്ചത് ലജ്ജാകരമെന്ന് പ്രതിപക്ഷം

Posted on: February 1, 2017 10:18 am | Last updated: February 1, 2017 at 12:31 pm

ന്യൂഡല്‍ഹി: ഇ അഹമ്മദ് എംപിയോട് കേന്ദ്രസര്‍ക്കാര്‍ അനാദരവ് കാണിച്ചെന്ന് പ്രതിപക്ഷം. അഹമ്മദിന്റെ മരണവുമായി ബന്ധപ്പെട്ട് കേന്ദ്രസര്‍ക്കാര്‍ ആശുപത്രിയുമായി ചേര്‍ന്ന് നടത്തിയത് ലജ്ജാകരമായ നീക്കമാണെന്ന് ലീഗ് നേതാവ് ഇടി മുഹമ്മദ് ബഷീര്‍ എംപി ആരോപിച്ചു.

പാര്‍ലമെന്ററി മര്യാദകളുടെ ലംഘനമാണ് കേന്ദ്രം കാണിച്ചതെന്ന് എംബി രാജേഷ് എംപി പറഞ്ഞു. ആശുപത്രിയില്‍ നടന്നത് നീചമായ സംഭവങ്ങളാണെന്നും ഇതില്‍ ദുരൂഹതയുണ്ടെന്നും കെസി വേണുഗോപാല്‍ എംപി പറഞ്ഞു.

ആശുപത്രിയിലെത്തി ഇ അഹമ്മദിനെ കാണാന്‍ അദ്ദേഹത്തിന്റെ മക്കളെ അനുവദിച്ചിരുന്നില്ല. ഇത് വിവാദമായിരുന്നു. സോണിയാ ഗാന്ധി അടക്കമുള്ള നേതാക്കള്‍ എത്തി പ്രതിഷേധിച്ചതിനെ തുടര്‍ന്നാണ് ബന്ധുക്കളേയും നേതാക്കളേയും അദ്ദേഹത്തെ കാണാന്‍ അനുവദിച്ചത്.