ഡിജിറ്റല്‍ സമ്പദ് വ്യവസ്ഥയിലേക്ക് വഴിതുറക്കുന്ന ബജറ്റ്‌

Posted on: February 1, 2017 12:55 pm | Last updated: February 2, 2017 at 9:22 am
SHARE

ന്യൂഡല്‍ഹി: പാളിപ്പോയ നോട്ട് അസാധുവാക്കല്‍ നടപടിയുടെ തുടര്‍ച്ചയായി പണരഹിത(ഡിജിറ്റലൈസ്ഡ്) സമ്പദ് വ്യവസ്ഥക്ക് ഊന്നല്‍ നല്‍കി നരേന്ദ്രമോദി സര്‍ക്കാറിന്റെ മൂന്നാമത് സമ്പൂര്‍ണ ബജറ്റ്. നോട്ട് അസാധുവാക്കലിലൂടെ സര്‍ക്കാറിന്റെ പ്രതിച്ഛായക്ക് കളങ്കമേറ്റിട്ടുണ്ടെന്ന് വ്യക്തമാക്കുന്നതായിരുന്നു ബജറ്റ് പ്രസംഗത്തിലുടനീളം ഇതിനെ ന്യായീകരിക്കാനുള്ള ശ്രമങ്ങള്‍.
നോട്ട് നിരോധനത്തിനന്റെ ബുദ്ധിമുട്ടുകള്‍ അനുഭവിച്ചവര്‍ക്ക് ചില ഇളവുകള്‍ നല്‍കുന്നുവെന്ന് പറഞ്ഞുകൊണ്ടായിരുന്നു ധനമന്ത്രി ബജറ്റ് പ്രസംഗം ആരംഭിച്ചത് തന്നെ. നോട്ടുനിരോധത്തില്‍ മുറിവേറ്റത് നിഷേധിക്കാതെ മുറിവ് ഈ സാമ്പത്തിക വര്‍ഷത്തില്‍ തന്നെ പരിഹരിക്കുമെന്ന വാഗ്ദാനമാണ് അദ്ദേഹം നല്‍കിയത്.
നേരിട്ടുള്ള പണമിടപാടുകള്‍ക്ക് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തിയും കറന്‍സിരഹിത ഇടപാടുകള്‍ക്ക് പരമാവധി പ്രോത്സാഹനം നല്‍കിയും ഒപ്പം അടിസ്ഥാന സൗകര്യ വികസന, കാര്‍ഷികമേഖലകള്‍ക്ക് കരുത്തുപകരുന്ന പ്രഖ്യാപനങ്ങളാണ് ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി തന്റെ നാലാം ബജറ്റില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്.
ബജറ്റ് അടങ്കല്‍ 21,47000 കോടിയും റവന്യൂകമ്മി 1.9 ശതമാനവുമാണ്.
എന്നാല്‍ ധനക്കമ്മി 3.2 ശതമാനവുമായി ഉയര്‍ന്നിട്ടുണ്ട്. ഇത് മൂന്ന് ശതമാനമാക്കുകയാണ് ധനകാര്യ വകുപ്പിന്റെ ലക്ഷ്യം.

LEAVE A REPLY

Please enter your comment!
Please enter your name here