Connect with us

National

നോട്ട് അസാധുവാക്കല്‍: 18 ലക്ഷം പേര്‍ക്ക് ആദായനികുതി വകുപ്പിന്റെ നോട്ടീസ്

Published

|

Last Updated

ന്യൂഡല്‍ഹി: നോട്ട് അസാധുവാക്കലിനുശേഷം അക്കൗണ്ടില്‍ സംശയകരമായരീതിയില്‍ പണം നിക്ഷേപിച്ച 18 ലക്ഷത്തില്‍ അധികംപേര്‍ക്ക് ആദായനികുതി വകുപ്പിന്റെ നോട്ടീസ്. അഞ്ചു ലക്ഷത്തില്‍ അധികം രൂപ നിക്ഷേപിച്ചവര്‍ക്ക് അടക്കമാണ് നോട്ടീസ് നല്‍കിയിരിക്കുന്നത്. ഇ-മെയിലിലൂടെയും എസ്എംഎസായും അയച്ചിരിക്കുന്ന നോട്ടീസുകളില്‍ പണത്തിന്റെ ഉറവിടത്തെസംബന്ധിച്ചു മറുപടി നല്‍കണമെന്ന് ആവശ്യപ്പെട്ടിരിക്കുന്നു. കൂടുതല്‍ നടപടികള്‍ സ്വീകരിക്കാതിരിക്കുന്നതിനായി 10 ദിവസത്തിനുള്ളില്‍ മറുപടി നല്‍കണമെന്നും നോട്ടീസിലുണ്ട്.

ഓപ്പറേഷന്‍ ക്ലീന്‍ മണി എന്ന പേരിലാണ് ആദായനികുതി വകുപ്പിന്റെ നടപടി. ഇപ്പോള്‍ നല്‍കിയിരിക്കുന്ന നോട്ടീസുകള്‍ക്കു മറുപടി തൃപ്തികരമല്ലെങ്കിലും തുടര്‍ന്നും നിയമനടപടികള്‍ സ്വീകരിക്കുമെന്ന് റവന്യു സെക്രട്ടറി ഹസ്മുഖ് അധിയ അറിയിച്ചു. നികുതി ഒടുക്കാത്തവരും അക്കൗണ്ടുകളില്‍ സംശയകരമായ രീതിയില്‍ 35 ലക്ഷം രൂപ വരെ നിക്ഷേപിച്ചവരുമായ അക്കൗണ്ട് ഉടമകളും അന്വേഷണത്തിന്റെ പരിധിയില്‍ വരുമെന്ന് അദ്ദേഹം വ്യക്തമാക്കി.