ഭാര വാഹനങ്ങള്‍ നിരീക്ഷിക്കാന്‍ സ്മാര്‍ട് സാമഗ്രി ഏര്‍പെടുത്തണമെന്ന്

Posted on: January 31, 2017 10:00 pm | Last updated: January 31, 2017 at 10:00 pm
SHARE

ദുബൈ: ഭാരവാഹനങ്ങളെ നിരീക്ഷിക്കുന്നതിന് വേണ്ടി വിദൂര നിയന്ത്രിത സംവിധാനം ഏര്‍പെടത്തണമെന്ന് റോഡ്‌സ് ആ ന്‍ഡ് ട്രാന്‍സ്‌പോര്‍ട് അതോറിറ്റി അറിയിച്ചു. ഫെബ്രുവരി ഒന്ന് മുതല്‍ ജൂലൈ 31 വരെയുള്ള കാലയളവില്‍ എല്ലാ വാഹനങ്ങളിലും ഇതിനുവേണ്ട സാമ ഗ്രി ഘടിപ്പിക്കണമെന്ന് അധികൃതര്‍ അറിയിച്ചു.

പ്രാഥമിക ഘട്ട നിരീക്ഷണം ആഗസ്റ്റ് ഒന്ന് മുതല്‍ ആരംഭിക്കും. ഈ ഘട്ടത്തില്‍ 20 വര്‍ഷം പൂര്‍ത്തീകരിച്ച ട്രക്കുകള്‍ക്കു നിരീക്ഷണ സംവിധാനം നിര്‍ബന്ധമാക്കും. ദുബൈ നഗരത്തെ കൂടുതല്‍ സ്മാര്‍ടാക്കുന്നതിന് ഭരണാധികാരികള്‍ കൈക്കൊള്ളുന്ന നടപടികള്‍ക്ക് കൂടുതല്‍ ശക്തിപകരുന്നതിനാണ് പുതിയ പദ്ധതി. ഡ്രൈവര്‍മാരുടെ മനോഗതി നിരീക്ഷിച്ചു ഗതാഗത സുരക്ഷ ഉറപ്പ് വരുത്തി അപകടങ്ങള്‍ കുറക്കുന്നതിനും ജന ജീവിതം സുഗമമാക്കുന്നതിനുമാണ് ലക്ഷ്യമിടുന്നതെന്ന് അധികൃതര്‍ പറഞ്ഞു.

ഫെബ്രുവരി ഒന്ന് മുതല്‍ ആരംഭിക്കുന്ന പദ്ധതി കാലയളവില്‍ വാഹനങ്ങളില്‍ സംവിധാനം ഏര്‍പെടുത്തുന്നതിന് നിരക്കിളവുണ്ട്. ഈ കാലയളവില്‍ വാഹനത്തില്‍ സംവിധാനമേര്‍പ്പെടുത്തുന്നത് നിര്‍ബന്ധമാക്കുകയില്ല. ഏപ്രില്‍ 30 വരെ വാഹനങ്ങളില്‍ നിരീക്ഷണ സംവിധാനം ഏര്‍പെടുത്തുന്ന കമ്പനികള്‍ക്ക് 15 ശതമാനം നിരക്കിളവ് നല്‍കും. മെയ് ഒന്ന് മുതല്‍ ജൂലൈ അവസാനം വരെ സംവിധാനം ഏര്‍പെടുത്തുന്ന ട്രക്കിംഗ് സേവനം നല്‍കുന്ന കമ്പനികള്‍ക്ക് ആറ് ശതമാനം ഇളവ് മാത്രമേ നല്‍കു. ആഗസ്‌ററ് ഒന്ന് മുതല്‍ നിര്‍ബന്ധ ഘട്ടം ആരംഭിക്കും. ആര്‍ ടി എക്കു കീഴിലെ ലൈസന്‍സ് ഏജന്‍സിയുടെ സ്മാര്‍ട് മോണിറ്ററിംഗ് സെന്ററിന്റെ നിരീക്ഷണത്തിലാകും ട്രക്കുകള്‍. ദുബൈ പോലീസിന്റെ പട്രോള്‍ സംഘങ്ങളുമായും ആര്‍ ടി എ സുരക്ഷാ സംഘങ്ങളുമായും ലംഘനങ്ങള്‍ നടത്തുന്ന വാഹനങ്ങളെ കുറിച്ച് സ്മാര്‍ട് സെന്റര്‍ ടെക്‌നീഷ്യന്മാര്‍ ആശയ വിനിമയം നടത്തും. ആര്‍ ടി എ ലൈസന്‍സിംഗ് ഏജന്‍സി സി ഇ ഒ അഹ്മദ് ഹാഷിം ബഹ്‌റൂസിയാന്‍ പറഞ്ഞു.

അപകടകരമായ ഡ്രൈവിംഗ്, പെട്ടന്നുള്ള ബ്രേക്കിംഗ്, വാഹനത്തിന് അപകടകരമായി വേഗത കൂട്ടുക, ഗതാഗത അപകടങ്ങള്‍, നിരോധിത മേഖലകളില്‍കൂടിയുള്ള ഡ്രൈവിംഗ്, അനുവദനീയമല്ലാത്ത സമയത്തു നിരോധിത മേഖലയില്‍ പ്രവേശിക്കല്‍ എന്നിവ ആര്‍ ടി എ പുതിയ സംവിധാനത്തിലൂടെ നിയത്രണ വിധേയമാക്കും. സ്മാര്‍ട് നിരീക്ഷണ സംവിധാനങ്ങള്‍ ഏര്‍പെടുത്താത്ത വാഹനങ്ങള്‍ക്ക് പുതിയ രെജിസ്‌ട്രേഷന്‍ നല്‍കുകയോ പുതുക്കി നല്‍കുകയോ ചെയ്യുന്നതല്ല. അദ്ദേഹം വിശദീകരിച്ചു.

 

LEAVE A REPLY

Please enter your comment!
Please enter your name here