ഹലാല്‍ ഉല്‍പന്നങ്ങള്‍ പരിശോധിച്ചു

Posted on: January 31, 2017 9:49 pm | Last updated: January 31, 2017 at 9:49 pm
SHARE

ദുബൈ: സൗന്ദര്യ വര്‍ധക വസ്തുക്കള്‍ ഹലാല്‍ ആണോയെന്ന് ഉറപ്പുവരുത്താന്‍ ദുബൈ സെന്‍ട്രല്‍ ലബോറട്ടറി സംവിധാനം ഏര്‍പെടുത്തി. ലിപ്സ്റ്റിക്, സോപ്പുകള്‍, ക്രീമുകള്‍ തുടങ്ങിയവയില്‍ പന്നിക്കൊഴുപ്പിന്റെ സാന്നിധ്യമുണ്ടോയെന്ന് തിരിച്ചറിയാനുള്ള സംവിധാനമാണിത്.

എഫ് ടി ഐ ആര്‍ (ഫോറിയര്‍ ട്രാന്‍സ്‌ഫോം ഇന്‍ഫ്രാറെഡ് സ്‌പെക്ട്രസ്‌കോപി) എന്ന സാങ്കേതികതയിലൂടെ പന്നിക്കൊഴുപ്പ് ഉണ്ടോയെന്ന് മനസിലാക്കുകയും ഗ്യാസ് ക്രൊമാറ്റോഗ്രഫി മാസ് സ്‌പെക്ട്രോമെട്രി (ജി സി എം എസ്) സംവിധാനത്തിലൂടെ സ്ഥിരീകരിക്കുകയുമാണ് ചെയ്യുന്നത്. ഉപഭോക്താക്കള്‍ക്കും വ്യാപാരികള്‍ക്കും അതത് വിഭാഗം അധികാരികള്‍ക്കും ഈ സംവിധാനം സഹായകമാകുമെന്ന് സെന്‍ട്രല്‍ ലാബോറട്ടറി ഡയറക്ടര്‍ എന്‍ജി. അമീന്‍ അഹ്മദ് പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here