Connect with us

Gulf

ദാനവര്‍ഷം; സാമൂഹിക മാധ്യമങ്ങളില്‍ ആശയങ്ങള്‍ സ്വീകരിച്ച് മന്ത്രിമാര്‍

Published

|

Last Updated

സന്തോഷകാര്യ മന്ത്രി ഉഹുദ് അല്‍ റൂമി ട്വിറ്ററിലൂടെ
ആശയങ്ങള്‍ സ്വീകരിക്കുന്നു

ദുബൈ: യു എ ഇ പ്രസിഡന്റ് ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്‌യാന്‍ പ്രഖ്യാപിച്ച ദാന വര്‍ഷത്തിന്റെ ഭാഗമായുള്ള “ഗിവിംഗ് റിട്രീറ്റിന്” സാമൂഹിക മാധ്യമങ്ങളിലൂടെ ആശയങ്ങള്‍ സ്വീകരിക്കുന്നതിന് സന്തോഷകാര്യ മന്ത്രി ഉഹുദ് അല്‍ റൂമി, യുവജനകാര്യ മന്ത്രി ശമ്മ അല്‍ മസ്‌റൂഇ എന്നിവര്‍ ട്വിറ്ററില്‍ സജീവമായി.

ഇന്നലെ ഉച്ചക്ക് ഒരു മണി മുതല്‍ രണ്ട് വരെയും മൂന്ന് മുതല്‍ നാല് വരെയുമാണ് ട്വിറ്റര്‍ പേജുകളിലൂടെ ഇരുവരും പുതിയ ആശയങ്ങള്‍ പങ്കുവെക്കുന്നവരുമായി സംവദിച്ചത്. നൂതന ആശയങ്ങള്‍ കൈമാറുവാന്‍ പൊതു ജനങ്ങളെ ക്ഷണിച്ചു കൊണ്ടുള്ള ചിത്രീകരണം ട്വിറ്ററില്‍ മന്ത്രി ഉഹൂദ് പോസ്റ്റ് ചെയ്താണ് തുടക്കം കുറിച്ചത്. ദാനവര്‍ഷം എന്നത് കേവലമൊരു തലവാചകമല്ല. വിവിധ പദ്ധതികളുടെ ആവിഷ്‌കാരവും നടപ്പില്‍ വരുത്തലും അതിന്റെ ഭാഗമാണ് നന്മയുടെ വ്യാപനത്തിനും മഹത്വമേറിയവയുടെ നേട്ടങ്ങള്‍ക്കും വേണ്ടിയാണ്. മന്ത്രി ഉഹുദ് പുറത്തു വിട്ട ചിത്രീകരണത്തിലൂടെ പറഞ്ഞു. യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂമിന്റെ ആജ്ഞയനുസരിച്ച് നാളെ നടക്കാനിരിക്കുന്ന ഗിവിംഗ് റിട്രീറ്റിന്റെ ഭാഗമായാണ് സാമൂഹിക മാധ്യമങ്ങളില്‍ മന്ത്രിമാര്‍ സജീവമായത്. ദാനവര്‍ഷത്തിന്റെ ആശയങ്ങള്‍ കൂടുതല്‍ വിപുലീകരിക്കരിക്കുന്നതിനും ബൗദ്ധികമായി സമ്പുഷ്ടമാക്കുന്നതിനും മന്ത്രിമാര്‍ സാമൂഹിക മാധ്യമങ്ങളില്‍ തുടരുകയും പൊതുജനങ്ങളില്‍ നിന്ന് കൂടുതല്‍ ആശയങ്ങള്‍ സ്വീകരിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.

 

Latest