സോളാര്‍ കേസ്: തന്നെ ബ്ലാക്‌മെയില്‍ ചെയ്യാന്‍ ശ്രമമെന്ന് ഉമ്മന്‍ ചാണ്ടി

Posted on: January 31, 2017 7:49 pm | Last updated: January 31, 2017 at 9:19 pm

തിരുവനന്തപുരം: സോളാര്‍ കേസില്‍ തന്നെ ബ്ലാക്‌മെയില്‍ ചെയ്യാന്‍ ശ്രമിക്കുന്നതായി മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. ലൈംഗിക ആരോപണങ്ങള്‍ ഉന്നയിച്ച് തന്നെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിക്കുന്നതായും സാമ്പത്തികശേഷിയുള്ള ശക്തികേന്ദ്രങ്ങളാണ് ഈ ആരോപണങ്ങള്‍ക്കു പിന്നിലെന്നും ഉമ്മന്‍ ചാണ്ടി ആരോപിച്ചു. സോളര്‍ കമ്മിഷനില്‍ മൊഴി നല്‍കവെയാണ് ഉമ്മന്‍ ചാണ്ടിയുടെ പരാമര്‍ശം.

തന്റെ പ്രവര്‍ത്തനം സുതാര്യമാണ്. തെറ്റ് ചെയ്തിട്ടില്ലെന്ന ആത്മവിശ്വാസമുണ്ട്. ഇത് കുടുംബാംഗങ്ങള്‍ക്കും സഹപ്രവര്‍ത്തകര്‍ക്കും അറിയാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.