Connect with us

National

വളര്‍ച്ച 7.5 ശതമാനമെന്ന് സാമ്പത്തിക സര്‍വേ റിപ്പോര്‍ട്ട്

Published

|

Last Updated

ന്യൂഡല്‍ഹി: രാജ്യത്തെ അടുത്ത വര്‍ഷത്തെ സാമ്പത്തിക വളര്‍ച്ച 6.9 ശതമാനം മുതല്‍ 7.5 ശതമാനം വരെയായിരിക്കുമെന്ന് സാമ്പത്തിക സര്‍വേ റിപ്പോര്‍ട്ട്. കാര്‍ഷിക മേഖലയില്‍ 4.1 ശതമാനം വളര്‍ച്ചയുണ്ടാകുമെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. സാര്‍വത്രിക അടിസ്ഥാന വരുമാന പദ്ധതി നടപ്പിലാക്കാനും സാമ്പത്തിക സര്‍വേ നിര്‍ദ്ദേശിക്കുന്നുണ്ട്.

രാജ്യത്ത് തൊഴില്‍ നഷ്ടമുണ്ടാകില്ല. അഴിമതി കുറയും. കാര്‍ഷിക മേഖലയില്‍ വിലത്തകര്‍ച്ചയുണ്ടാവും. ബാങ്ക് പലിശ നിരക്കുകള്‍ കുറയും. റിയല്‍ എസ്‌റ്റേറ്റ് മേഖലയിലും വിലയിടിയും എന്നിവയെല്ലാമാണ് സാമ്പത്തിക സര്‍വേ റിപ്പോര്‍ട്ടിലെ മറ്റ് പ്രധാന പരാമര്‍ശങ്ങള്‍.

ദാരിദ്ര്യ രേഖക്ക് താഴെയുള്ളവരുടെ എണ്ണം അര ശതമാനം കുറക്കാനും സര്‍ക്കാര്‍ ലക്ഷ്യമിടുന്നു. പണപ്പെരുപ്പം നിയന്ത്രണ വിധേയമാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. നോട്ട് പിന്‍വലിക്കല്‍ മുലം സമ്പദ്‌വ്യവസ്ഥയില്‍ താല്‍കാലികമായി പ്രശ്‌നങ്ങള്‍ ഉണ്ടായിട്ടുണ്ടെങ്കിലും ദീര്‍ഘകാലത്തില്‍ ഇത് ഗുണകരമാവുമെന്നും സര്‍വേ പറയുന്നു. സര്‍ക്കാറിന്റെ എല്ലാവിധ ധനസഹായങ്ങളും ബാങ്ക് വഴി നല്‍കാനും നിര്‍ദ്ദേശമുണ്ട്. നോട്ട് പിന്‍വലിക്കല്‍ മൂലമുണ്ടായിട്ടുള്ള പ്രശ്‌നങ്ങള്‍ എപ്രില്‍ മാസത്തില്‍ പരിഹരിക്കാന്‍ കഴിയുമെന്നും സാമ്പത്തിക സര്‍വേ പ്രത്യാശ പ്രകടിപ്പിച്ചു

---- facebook comment plugin here -----

Latest