ലോ അക്കാദമി ഭൂമിയെക്കുറിച്ച് റവന്യൂമന്ത്രി അന്വേഷണം പ്രഖ്യാപിച്ചു

Posted on: January 31, 2017 11:00 am | Last updated: January 31, 2017 at 11:55 am

തിരുവനന്തപുരം: ലോ അക്കാദമിയുടെ കൈവശമുള്ള ഭൂമിയെക്കുറിച്ച് റവന്യൂമന്ത്രി അന്വേഷണം പ്രഖ്യാപിച്ചു. ഭൂമിയെക്കുറിച്ച് അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് വിഎസ് കഴിഞ്ഞ ദിവസം മന്ത്രിക്ക് കത്ത് നല്‍കിയിരുന്നു. ഇതിനെ തുടര്‍ന്നാണ് അന്വേഷണം നടത്താന്‍ തീരുമാനിച്ചത്. റവന്യൂ സെക്രട്ടറിയാവും അന്വേഷണം നടത്തുക.

ലോ അക്കാദമി അനധികൃതമായി കൈവശം വെച്ചിട്ടുള്ള ഭൂമി സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന് വിഎസ് ആവശ്യപ്പെട്ടിരുന്നു. ആവശ്യമുള്ളതില്‍ കൂടുതല്‍ ഭൂമി അനധികൃതമായി കൈവശം വെച്ചിരിക്കുകയാണെന്നും ഇതിനെക്കുറിച്ച് അന്വേഷണം നടത്തണമെന്നും വിഎസ് കത്തില്‍ ആവശ്യപ്പെട്ടിരുന്നു.

അതിനിടെ ലോ അക്കാദമി ക്യാമ്പസില്‍ പ്രവര്‍ത്തിക്കുന്ന പല കെട്ടിടങ്ങളും അനധികൃതമാണെന്ന് കോര്‍പറേഷന്‍ അദാലത്തില്‍ കണ്ടെത്തിയിരുന്നു. പല കെട്ടിടങ്ങളുടേയും രേഖകള്‍ കോര്‍പറേഷന്റെ കൈവശമില്ലെന്നും അദാലത്തില്‍ കണ്ടെത്തിയിരുന്നു.