സംഘടനാ തിരഞ്ഞെടുപ്പ്: കോണ്‍ഗ്രസിന് തിരഞ്ഞെടുപ്പ് കമ്മീഷന്റെ അന്ത്യശാസനം

Posted on: January 31, 2017 10:01 am | Last updated: January 31, 2017 at 1:01 pm

ന്യൂഡല്‍ഹി: സംഘടനാ തിരഞ്ഞെടുപ്പ് നടത്തുന്ന വിഷയത്തില്‍ കോണ്‍ഗ്രസിന് തിരഞ്ഞെടുപ്പ് കമ്മീഷന്റെ അന്ത്യശാസനം. ജൂണ്‍ 30ന് മുമ്പ് സംഘടനാ തിരഞ്ഞെടുപ്പ് നടത്താനാണ് നിരവധി. ഒരു വര്‍ഷം കൂടി സമയം നല്‍കണമെന്ന ആവശ്യം കമ്മീഷന്‍ തള്ളി. നിരവധി തവണ സമയം നീട്ടി നല്‍കിയെന്നും ഇനി നല്‍കില്ലെന്നും കമ്മീഷന്‍ വ്യക്തമാക്കി.

സംഘടനാ തിരഞ്ഞെടുപ്പ് നീട്ടിവെക്കാന്‍ അനുമതി ചോദിച്ച് 2015 സെപ്റ്റബര്‍ മുതല്‍ രണ്ടുതവണ കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചിരുന്നു. ജൂലൈ 15ന് മുമ്പ് പുതിയ ഭാരവാഹികളുടെ പട്ടിക കൈമാറാനാണ് നിര്‍ദേശം.