Connect with us

Kannur

കൃഷിയെ ആധുനികവത്കരിക്കാതെ കേരളത്തിന് രക്ഷയില്ല: എസ് ആര്‍ പി

Published

|

Last Updated

കണ്ണൂര്‍: ഭൂമിയും അധ്വാനവും മൂലധനവും കൃഷിയില്‍ നിന്നകന്നു പോകുന്ന കാലമാണിതെന്നും ശാസ്ത്രസാങ്കേതിക രംഗത്തെ സിദ്ധികള്‍ പ്രയോജനപ്പെടുത്താതെ ഇനി കേരളത്തിലെ കാര്‍ഷിക രംഗം അഭിവൃദ്ധിപ്പെടില്ലെന്നും സിപി എം പോളിറ്റ്ബ്യൂറോ അംഗം എസ് രാമചന്ദ്രന്‍പിള്ള പറഞ്ഞു.കണ്ണൂര്‍ ദിനേശ് ഓഡിറ്റോറിയത്തില്‍ കേരള കര്‍ഷ കസംഘം സംസ്ഥആനസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കേരളത്തിലുള്‍പ്പടെ കാര്‍ഷിക രംഗത്തെ പ്രതിസന്ധിക്ക് പ്രധാന കാരണം മുതലാളിത്തമാണ്.മൂലധന സമാഹരണത്തിനായി മുതലാളിത്തം ബോധപൂര്‍വ്വം ഒരുങ്ങിയിറങ്ങുമ്പോഴാണ് കാര്‍ഷിക മേഖല താറുമാറാകുന്നത്.ഒരു കാലത്ത് സര്‍ക്കാര്‍ മുതല്‍മുടക്കിയിരുന്ന വൈദ്യുതി,ശാസ്ത്ര സാങ്കേതിക മേഖലകള്‍ എന്നിവയിലൊക്കെ മുതലാളിത്തത്തിന്റെ നിയന്ത്രണങ്ങളാണുണ്ടാകുന്നത്.ഇത്തരത്തിലുള്ള നവ ഉദാരവല്‍ക്കരണ നയങ്ങള്‍ ലോകത്താകെയുള്ള കാര്‍ഷിക മേഖലയില്‍ വലിയ മാറ്റങ്ങളാണ് വരുത്തുന്നത്.മുതലാളിത്തത്തിന്റെ നയങ്ങള്‍ ഏറ്റവുമധികം ബാധിക്കുന്നത് കര്‍ഷകരെയാണ്.ഭൂമിയാകെ കവര്‍ന്നെടുക്കാനുള്ള ശ്രമമാണ് ആദ്യപടി ഇവര്‍ നടത്തുന്നതെന്നും എസ് ആര്‍ പി പറഞ്ഞു.
കേരള കര്‍ഷകസംഘം പ്രസിഡണ്ടും മനത്രിയുമായ എം എം മണി അധ്യക്ഷത വഹിച്ചു.നേതാക്കളായ ഹനന്‍മുള്ള,ഇ പി ജയരാജന്‍,കെ വി രാമകൃഷ്ണന്‍,ബിജുകൃഷ്ണന്‍,ഓമല്ലൂര്‍ ശങ്കരന്‍,തുടങ്ങിയവര്‍ പ്രസംഗിച്ചു.സിപി എം സംസ്ഥാ സിക്രട്ടറികോടിയേരി ബാലകൃഷ്ണന്‍,പികെ ശ്രീമതിഎം പി, മന്ത്രി എ സി മൊയ്തീന്‍, എം വി ഗോവിന്ദന്‍മാസ്റ്റര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.സ്വാഗത സംഘം ചെയര്‍മാന്‍ പി ജയരാജന്‍ സ്വാഗതം പറഞ്ഞു.സമാപന ദിവസമായ നാളെ വൈകിട്ട് നാലിന് കലക്ടറേറ്റ് മൈതാനിയിലെ സമാപന റാലിയില്‍ ഒരു ലക്ഷം കര്‍ഷകര്‍ അണിനിരക്കും. പൊതുസമ്മേളനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും.

 

Latest