Connect with us

Kerala

ഹജ്ജ് 2017: ഒന്നാം ഗഡു തുക ഏപ്രില്‍ അഞ്ച് വരെ സ്വീകരിക്കും

Published

|

Last Updated

കൊണ്ടോട്ടി: ഹജ്ജ് കമ്മിറ്റി മുഖേന ഹജ്ജിനു അവസരം ലഭിച്ചവര്‍ക്ക് ഒന്നാം ഗഢു തുക അടക്കേണ്ട അവസാന തിയതി നീട്ടി. നേരത്തെ ഒന്നാം ഗഢു തുകയായ 81,000 രൂപ അടക്കേണ്ട അവസാന തിയതി മാര്‍ച്ച് 22 ആയിരുന്നു. പുതുക്കിയ തിയതി പ്രകാരം ഏപ്രില്‍ അഞ്ചു വരെ ഒന്നാം ഗഢു തുക അടക്കാനുള്ള അവസരം നല്‍കിയിട്ടുണ്ട്.
ഹജ്ജ് നറുക്കെടുപ്പ് തിയതിയും നീട്ടി വെച്ചിട്ടുണ്ട്. മാര്‍ച്ച് ഒന്നു മുതല്‍ എട്ട് വരെ തീയതികളിലായി ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലെയും നറുക്കെടുപ്പ് പൂര്‍ത്തിയാക്കാനായിരുന്നു കേന്ദ്ര ഹജ്ജ് കമ്മിറ്റി തിരുമാനിച്ചിരുന്നത്. ഇത് മാര്‍ച്ച് 14 മുതല്‍ 21 വരെ തിയതികളിലായി നടക്കും.
തിരഞ്ഞെടുക്കപ്പെട്ട അപേക്ഷകര്‍ക്ക് പാസ്‌പോര്‍ട്ട് ,പേ ഇന്‍ സ്ലിപ് ,മെഡിക്കല്‍ സര്‍ടിഫിക്കറ്റ തുടങ്ങി യാത്രാരേഖകള്‍ സമര്‍പിക്കുന്നതിന് ഏപ്രില്‍ 13 വരെ സമയം അനുവദിച്ചിട്ടുണ്ട്. നേരത്തെ മാര്‍ച്ച് 31 നുള്ളില്‍ ഇവ സമര്‍പിക്കണമായിരുന്നു. ഏപ്രില്‍ 28 നു വെയ്റ്റിംഗ് ലിസ്‌ററ് പ്രസിധപ്പെടുത്തും.

കവര്‍ നമ്പര്‍ ലഭിക്കാത്തവര്‍ ബന്ധപ്പെടണം

കൊണ്ടോട്ടി: സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ കീഴില്‍ ഹജ്ജിനു അപേക്ഷ സമര്‍പിച്ചവര്‍ക്ക് കവര്‍ നമ്പറുകള്‍ അയക്കുന്ന ജോലികള്‍ പുരോഗമിക്കുന്നു. കവര്‍ നമ്പര്‍ എസ് എം എസ് ആയും തപാല്‍ മുഖേനയും ഫെബ്രുവരി 18 നകം മുഴുവന്‍ അപേക്ഷകര്‍ക്കും ലഭ്യമാകുമെന്ന് ഹജ്ജ് കമ്മിറ്റി വ്യക്തമാക്കി. കവര്‍ നമ്പര്‍ ലഭിക്കാത്തവര്‍ ഹജ്ജ് അപക്ഷയുടെയും ബന്ധപ്പെട്ട രേഖകളുടെയും കോപ്പി സഹിതം 20, 21, 22 തിയതികളിലായി ഹജ്ജ് കമ്മിററി ഓഫീസുമായി ബന്ധപ്പെടണം. ശേഷം ലഭിക്കുന്ന പരാതികള്‍ സ്വീകരിക്കുന്നതല്ല. കവര്‍ നമ്പര്‍ സംസ്ഥാന ഹജ്ജ് കമ്മിറ്റി വെബ്‌സൈറ്റിലും ലഭ്യമാണ്.
ഇന്നലെ വരെ 71, 218 അപേക്ഷകള്‍ ലഭിച്ചു. ഇതില്‍ 1516 അപേക്ഷകള്‍ എഴുപത് വയസ് പൂര്‍ത്തിയായ വിഭാഗത്തില്‍ പെട്ടവരും 8546 അപേക്ഷകള്‍ അഞ്ചാം വര്‍ഷ അപേക്ഷകരുടെതുമാണ്. ഫെബ്രുവരി ആറിന് ഹജ്ജിന് അപേക്ഷിക്കേണ്ട കാലാവധി അവസാനിക്കും.

 

---- facebook comment plugin here -----

Latest