ദുബൈയില്‍ ‘പുത്തന്‍ ലൈസന്‍സുകാര്‍ അപകടം വരുത്തിവെക്കുന്നു’

Posted on: January 30, 2017 11:03 pm | Last updated: January 30, 2017 at 11:03 pm
SHARE

ദുബൈ: പുതുതായി ഡ്രൈവിംഗ് ലൈസന്‍സ് നേടുന്നവര്‍ക്കിടയില്‍ വാഹനാപകടങ്ങള്‍ കൂടിയതായി ഗതാഗത വകുപ്പ്. കഴിഞ്ഞ വര്‍ഷം ദുബൈ റോഡുകളില്‍ 49 പേരുടെ ജീവന്‍ പൊലിയാന്‍ ഇവര്‍ ഇടയാക്കി.
കഴിഞ്ഞ വര്‍ഷമുണ്ടായ വാഹനാപകടങ്ങളില്‍ എമിറേറ്റില്‍ 198 ആളുകളാണ് മരിച്ചത്. മൊത്തം ഉണ്ടായ അപകടങ്ങളില്‍ 24.7 ശതമാനം പുത്തന്‍ ഡ്രൈവിങ് ലൈസന്‍സുകാരുടെ പരിചയക്കുറവു കൊണ്ടു സംഭവിച്ചതാണ്.
വാഹനമോടിക്കാന്‍ തുടങ്ങിയിട്ട് ഒരു വര്‍ഷം പോലും പൂര്‍ത്തിയാകാത്തവരുണ്ടാക്കിയ അപകടങ്ങളില്‍ 49 പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടു.

തൊഴില്‍പരമായ കാരണങ്ങളാല്‍ കൂടുതല്‍ സമയം നിരത്തുകളില്‍ കഴിയേണ്ട ഏഷ്യന്‍ രാജ്യക്കാരാണ് അപകടങ്ങള്‍ക്കു ഇടയാക്കുന്നതെന്നു ട്രാഫിക് ഡിപ്പാര്‍ട്‌മെന്റ് ഓപറേഷന്‍ അഫയേഴ്‌സ് ഡെപ്യൂട്ടി ഡയറക്ടര്‍ മേജര്‍ മുഹമ്മദ് സൈഫ് അല്‍ സഫീന്‍ അറിയിച്ചു.
ഡ്രൈവിംഗ് ലൈസന്‍സുകാരുടെ പ്രായവും ഡ്രൈവിംഗ് പരിചയവും തമ്മില്‍ വ്യത്യാസമുണ്ടെന്ന് അല്‍ സഫീന്‍ പറഞ്ഞു. ഒരുവര്‍ഷം പോലും ഡ്രൈവിംഗ് പരിചയമില്ലാത്തവര്‍ അപകടങ്ങളുണ്ടാക്കുന്നതില്‍ മുന്നിലാണ്.
എന്നാല്‍ ഇവരുടെ പ്രായം 21 മുതല്‍ 40 വരെയാണ്. ഡ്രൈവിംഗിലെ പരിചയവും പ്രാപ്തിയും വാഹനമോടിക്കുന്നതില്‍ പ്രധാന ഘടകമാണ്. 16 വര്‍ഷം വരെ ഡ്രൈവിംഗ് രംഗത്ത് പരിചയമുള്ളവയുണ്ടാക്കിയ അപകടങ്ങള്‍ കുറയാന്‍ കാരണം ഇതാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

 

LEAVE A REPLY

Please enter your comment!
Please enter your name here