‘കെഫ് ഈ വര്‍ഷം 1,730 കോടി രൂപയുടെ വരുമാനമുണ്ടാക്കും’

Posted on: January 30, 2017 8:36 pm | Last updated: January 30, 2017 at 8:36 pm
SHARE
കെഫ് ചെയര്‍മാന്‍ ഫൈസല്‍ കൊട്ടിക്കൊള്ളോന്‍ (മധ്യത്തില്‍) ദുബൈയില്‍ വാര്‍ത്താസമ്മേളനത്തില്‍

ദുബൈ: ഓഫ്‌സൈറ്റ് നിര്‍മാണ സാങ്കേതികവിദ്യയില്‍ നൂതന പദ്ധതികള്‍ക്ക് തുടക്കമിട്ട് യു എ ഇ കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന ബഹുരാഷ്ട്ര കമ്പനിയായ കെഫ് ഹോള്‍ഡിംഗ്‌സ് 2016ല്‍ 450 കോടി (66 ദശലക്ഷം യു എ സ് ഡോളര്‍) രൂപയുടെ വരുമാനം നേടിയതായി ചെയര്‍മാന്‍ ഫൈസല്‍ കൊട്ടിക്കൊള്ളോന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. 2017ല്‍ 1,730 കോടി ഇന്ത്യന്‍ രൂപയിലെത്തിക്കാനാണ് പദ്ധതി. ഇന്ത്യയിലും യു എ ഇയിലും സിംഗപ്പൂരിലുമായി കെഫിന്റെ പ്രവര്‍ത്തനങ്ങള്‍ സജീവമാണ്.

കെഫ് ഹോള്‍ഡിംഗ്‌സിന്റെ സഹസ്ഥാപനമായ കെഫ് ഇന്‍ഫ്ര 2016 ഡിസംബറില്‍ തമിഴ്‌നാട്ടിലെ കൃഷ്ണഗിരിയില്‍ അവരുടെ നൂതനവും ലോകത്തിലെ ഏറ്റവും വലുതുമായ സംയോജിത ഓഫ്‌സൈറ്റ് നിര്‍മാണ പാര്‍കായ കെഫ് ഇന്‍ഫ്ര വ ഇന്‍ഡസ്ട്രിയല്‍ പാര്‍ക് തുറന്നിരുന്നു. 2014 മുതല്‍ രണ്ടു വര്‍ഷം കൊണ്ട് വികസിപ്പിച്ച ഈ പദ്ധതി കമ്പനിയുടെ വളര്‍ച്ചക്ക് വന്‍വേഗതയാണ് സമ്മാനിക്കുന്നത്.
മൈസൂരിലെ ഇന്‍ഫോസിസ് ക്ലോക്ക് ടവറിന്റെ സമാനരീതിയില്‍ ഇന്‍ഫോസിസിനു വേണ്ടി രണ്ടു മില്യണ്‍ ചതുരശ്രയടി സ്ഥലത്ത് വാണിജ്യമന്ദിരങ്ങള്‍ തുടങ്ങി പ്രത്യേക അടിസ്ഥാനസൗകര്യം വരെയുള്ളവയുമായി നിര്‍മിക്കുന്ന 135 മീറ്റര്‍ ഉയരമുള്ള മന്ദിരം പണി പൂര്‍ത്തിയാകുമ്പോള്‍ ലോകത്തിലെതന്നെ ഉയരംകൂടിയ മന്ദിരമാകും. എംബസി ഗ്രൂപ്പിനു വേണ്ടി ബെംഗളുരുവില്‍ നിര്‍മിക്കുന്ന എംബസി 7ബി 1.6 മില്യണ്‍ചതുരശ്രയടിയുള്ള വാണിജ്യപദ്ധതിയാണ്. 13.5 മാസംകൊണ്ടാണ് ഇതിന്റെ പണി പൂര്‍ത്തീകരിച്ചത്.

ബെംഗളുരുവിലെ ബിദാദിയില്‍ ബോഷിനുവേണ്ടി നാലു ലക്ഷം ചതുരശ്ര അടി സ്ഥലത്ത് ക്യാംപസ് സജ്ജീകരിക്കാന്‍ വെറും 11 മാസം മാത്രമാണെടുത്തത്. ജെംസ് എജ്യൂക്കേഷനുമായി ചേര്‍ന്ന് കൊച്ചി സ്മാര്‍ട് സിറ്റിയില്‍ 1.3 ലക്ഷം ചതുരശ്ര അടിയില്‍ വികസിപ്പിക്കുന്ന ജെംസ് മോഡേണ്‍ അക്കാദമി 5.5 മാസം കൊണ്ട് നിര്‍മാണം പൂര്‍ത്തിയാക്കി 2017 ഏപ്രിലില്‍ കൈമാറും. എന്‍ഡ് ടു എന്‍ഡ് ഓഫ്‌സൈറ്റ് നിര്‍മാണത്തിലൂടെ അടിസ്ഥാന സൗകര്യ വികസനത്തില്‍ സമ്പൂര്‍ണ മാറ്റത്തിനാണ് തങ്ങള്‍ ശ്രമിക്കുതെന്ന് കെഫ് ഹോള്‍ഡിംഗ്‌സ് സ്ഥാപകനും ചെയര്‍മാനുമായ ഫൈസല്‍ ഇ കൊട്ടികൊള്ളോന്‍ പറഞ്ഞു. ഇന്ത്യ, മിഡില്‍ ഈസ്റ്റ്, ആഫ്രിക്ക തുടങ്ങിയ വിപണികളിലെ വികസനാവശ്യങ്ങള്‍ പരിഹരിക്കാനാവശ്യമായ ശേഷി കെഫ് ഇന്‍ഫ്ര വണ്ണിനുണ്ട്. ഈ വിപണികളിലൊന്നും വര്‍ധിച്ചുവരുന്ന ആവശ്യത്തിനനുസരിച്ച് താങ്ങാവുന്ന രീതിയിലുള്ള ഹൗസിംഗ്, ആശുപത്രികള്‍, സ്‌കൂളുകള്‍ തുടങ്ങി അവശ്യ അടിസ്ഥാന സൗകര്യങ്ങളൊന്നുമില്ല. പകുതി സമയം ലാഭിക്കുന്നതിനൊപ്പം കൃത്യമായ രീതിയില്‍ ചെലവുകളിലും ലാഭമുണ്ടാക്കി നൂതനമായ നിര്‍മാണ രീതികളിലൂടെ ഈ വിപണികളെ വേഗത്തിലാക്കുകയാണ് കെഫ് ലക്ഷ്യം വെക്കുന്നതെന്നും ഫൈസല്‍ വ്യക്തമാക്കി. വൈസ് ചെയര്‍പേഴ്‌സണ്‍ ശബാന ഫൈസല്‍, ഫിനാന്‍സ് മേധാവി ശ്രീകാന്ത് പങ്കെടുത്തു.

 

LEAVE A REPLY

Please enter your comment!
Please enter your name here