ശൈഖാ ശൈഖയുടെ നിര്യാണം; അനുശോചിക്കാനെത്തിയവരെ ശൈഖ് മുഹമ്മദ് സ്വീകരിച്ചു

Posted on: January 30, 2017 8:45 pm | Last updated: January 30, 2017 at 8:34 pm
ശൈഖാ ശൈഖ ബിന്‍ത് സഈദ് ബിന്‍ മക്തൂം അല്‍ മക്തൂമിന്റെ നിര്യാണത്തില്‍ അനുശോചിക്കാനെത്തിയ അബുദാബി കിരീടാവകാശിയും യു എ ഇ സായുധസേനാ ഉപമേധാവിയുമായ ജനറല്‍ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്‌യാനെ യു എ ഇ വൈസ് പ്രസിഡന്റും
പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം സ്വീകരിച്ചപ്പോള്‍

ദുബൈ: ശൈഖാ ശൈഖ ബിന്‍ത് സഈദ് ബിന്‍ മക്തൂം അല്‍ മക്തൂമിന്റെ നിര്യാണത്തില്‍ അനുശോചിക്കാനെത്തിയവരെ യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം സ്വീകരിച്ചു.

അബുദാബി കിരീടാവകാശിയും യു എ ഇ സായുധ സേനാ ഉപ മേധാവിയുമായ ജനറല്‍ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്‌യാന്‍, അജ്മാന്‍ ഭരണാധികാരി ശൈഖ് ഹുമൈദ് ബിന്‍ റാശിദ് അല്‍ നുഐമി, ഫുജൈറ ഭരണാധികാരി ശൈഖ് ഹമദ് ബിന്‍ മുഹമ്മദ് അല്‍ ശര്‍ഖി, വിവിധ എമിറേറ്റുകളിലെ കിരീടാവകാശികള്‍, യു എ ഇ ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് സൈഫ് ബിന്‍ സായിദ് അല്‍ നഹ്‌യാന്‍, സുരക്ഷാ ഉപദേഷ്ടാവ് ശൈഖ് തഹ്‌നൂന്‍ ബിന്‍ സായിദ് അല്‍ നഹ്‌യാന്‍ തുടങ്ങിയവര്‍ അനുശോചനം അറിയിക്കാനെത്തി. ദുബൈ കിരീടാവകാശി ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം ഉപ ഭരണാധികാരി ശൈഖ് മക്തൂം ബിന്‍ മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം എന്നിവരും അനുശോചകരെ സ്വീകരിച്ചു.