Connect with us

Gulf

പ്രവേശന കേന്ദ്രങ്ങളില്‍ ക്യു ടി എയുടെ ഇന്‍ഫര്‍മേഷന്‍ സെന്ററുകള്‍

Published

|

Last Updated

ദോഹ: രാജ്യത്തേക്കുള്ള വിവിധ പ്രവേശന കേന്ദ്രങ്ങളില്‍ ഖത്വര്‍ ടൂറിസം അതോറിറ്റി (ക്യു ടി എ) ടൂറിസം ഇന്‍ഫര്‍മേഷന്‍ സെന്ററുകളും കിയോസ്‌കുകളും തുറന്നു. ഷോപ്പ് ഖത്വര്‍, സൂഖ് വാഖിഫ്- സൂഖ് അല്‍ വക്‌റ വസന്തോത്സവങ്ങള്‍ അടക്കമുള്ള വിവിധ ഫെസ്റ്റിവലുകള്‍ അയല്‍ രാജ്യത്ത് നിന്നടക്കമുള്ള നിരവധി വിനോദസഞ്ചാരികളെ ആകര്‍ഷിക്കുന്ന പശ്ചാത്തലത്തിലാണ് ക്യു ടി എയുടെ പദ്ധതി.

സഊദി അറേബ്യയുമായി അതിര്‍ത്തി പങ്കിടുന്ന അബു സംറയിലെ ഇന്‍ഫര്‍മേഷന്‍ സെന്ററില്‍ നടന്നുകൊണ്ടിരിക്കുന്ന പരിപാടികളെയും ഫെസ്റ്റിവലുകളെയും ഖത്വറിനെയും സംബന്ധിച്ച് വിശദ വിവരണമാണ് നല്‍കുന്നത്. താമസ സൗകര്യം, പുറത്തുള്ള സന്ദര്‍ശനം അടക്കമുള്ള സേവനങ്ങള്‍ നല്‍കുന്നതിന് ഖത്വര്‍ ഇന്റര്‍നാഷനല്‍ അഡ്വഞ്ചേഴ്‌സ്, റീജന്‍സി ട്രാവല്‍ ആന്‍ഡ് ടൂര്‍സ്, കതാറ ഹോസ്പിറ്റാലിറ്റി പ്രതിനിധികളുമുണ്ട്.

ഹമദ് രാജ്യാന്തര വിമാനത്താവളത്തിലെ ട്രാന്‍സിറ്റ് ഏരിയയിലാണ് മറ്റൊരു കിയോസ്‌ക് തുറന്നത്. രാജ്യത്തെ വിനോദസഞ്ചാര കേന്ദ്രങ്ങളെ സംബന്ധിച്ച് 360 ഡിഗ്രിയുള്ള വീഡിയോ സൗകര്യമാണ് ഇവിടെ ഒരുക്കിയത്. വര്‍ഷം 30 മില്യന്‍ യാത്രക്കാര്‍ ഹമദ് വഴി കടന്നുപോകുന്നത്. ഫോട്ടോ ബൂത്ത്, ആറ് ഭാഷകളില്‍ ബ്രോഷര്‍ എന്നിവയുമുണ്ട്. ഈയടുത്ത് അവതരിപ്പിച്ച സൗജന്യ ട്രാന്‍സിറ്റ് വിസയെ സംബന്ധിച്ച വിശദ വിവരവുമുണ്ട്. ക്രൂസ് വിനോദസഞ്ചാരികളെ ലക്ഷ്യമിട്ട് ദോഹ പോര്‍ട്ടില്‍ ഇന്‍ഫര്‍മേഷന്‍ ഡെസ്‌ക് സ്ഥാപിച്ചു. നിരവധി ക്രൂസ് യാത്രക്കാരാണ് ദോഹ പോര്‍ട്ടിലെത്തുന്നത്.

 

Latest