Connect with us

National

മുന്‍ സിഎജി വിനോദ് റായ് ബിസിസിഐ അധ്യക്ഷന്‍

Published

|

Last Updated

ന്യൂഡല്‍ഹി: ബിസിസിഐയുടെ ഇടക്കാല അധ്യക്ഷനായി മുന്‍ കംപ്‌ട്രോളര്‍ ആന്റ് ഓഡിറ്റര്‍ ജനറല്‍ (സിഎജി) വിനോദ് റായിയെ സുപ്രീം കോടതി നിയോഗിച്ചു. രാമചന്ദ്ര ഗുഹ, വിക്രം ലിമായെ, ഡയാന എഡുല്‍ജി എന്നിവരാണ് ബിസിസിഐ ഭരണസമിതിയിലെ മറ്റ് അംഗങ്ങള്‍. ഡയാന എഡുല്‍ജി മുന്‍ ഇന്ത്യന്‍ വനിത താരമാണ്.

നേരത്തെ സുപ്രീം കോടതി നിയോഗിച്ച അമിക്കസ് ക്യൂറിയിലെ അംഗങ്ങളായ ഗോപാല്‍ സുബ്രഹ്മണ്യം, അനില്‍ ദിവാന്‍ എന്നിവര്‍ ഒന്‍പത് പേരുടെ പട്ടികകള്‍ കോടതിക്ക് നല്‍കിയിരുന്നു. ബിസിസിഐയോടും കേന്ദ്ര സര്‍ക്കാരിനോടും പേരുകള്‍ നിര്‍ദ്ദേശിക്കാന്‍ കോടതി ഉത്തരവിട്ടിരുന്നു. എന്നാല്‍ ബിസിസിഐയും കേന്ദ്രവും നിര്‍ദേശിച്ച പേരുകളെല്ലാം കോടതി തള്ളിക്കളഞ്ഞു.

അമിതാഭ് ചൗധരിയും വിക്രം ലിമായെയും ഐസിസി യോഗങ്ങളില്‍ ബിസിസിഐയുടെ പ്രതിനിധികളായും കോടതി നിയമിച്ചു. ആര്‍.എം.ലോധ സമിതിയുടെ ശിപാര്‍ശകള്‍ പൂര്‍ണമായും നടപ്പാക്കാന്‍ കോടതി ഭരണസമിതിക്ക് നിര്‍ദ്ദേശം നല്‍കി. ചീഫ് ജസ്റ്റീസ് ജെ.എസ്.ഖെഹാര്‍ അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് പുതിയ ഭരണസമിതിയെ പ്രഖ്യാപിച്ചത്.

---- facebook comment plugin here -----

Latest