Connect with us

Kerala

ലോ അക്കാദമി: കെ മുരളീധരന്‍ നിരാഹാര സമരത്തിന്

Published

|

Last Updated

തിരുവനന്തപുരം: ലോ അക്കാദമിയിലെ വിദ്യാര്‍ഥി സമരം രണ്ട് ദിവസത്തിനകം പരിഹരിച്ചില്ലെങ്കില്‍ അനിശ്ചിതകാല നിരാഹാര സമരം നടത്തുമെന്ന് കെ മുരളീധരന്‍ എംഎല്‍എ. വിഷയത്തില്‍ സ്ഥലം എംഎല്‍എ എന്ന നിലയില്‍ നോക്കി നില്‍ക്കാനാവില്ല. നിയോജക മണ്ഡലത്തെ സമരഭൂമിയാക്കാനുള്ള ശ്രമമാണ് ബിജെപി നടത്തുന്നത്. പ്രിന്‍സിപ്പല്‍ രാജിവെക്കണം. കേസ് രജിസ്റ്റര്‍ ചെയ്ത സ്ഥിതിക്ക് ലക്ഷ്മി നായരെ അറസ്റ്റ് ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

പാര്‍ട്ടി വേദികളില്‍ ആര്‍ക്കും അഭിപ്രായം പറയാനുള്ള സ്വാതന്ത്ര്യമുണ്ട്. ബിജെപിയെ എതിര്‍ക്കുന്നക് കുറച്ചുകൂടി ശക്തമാവണമെന്ന ആവശ്യം അണികള്‍ക്കുണ്ട്. അല്ലെങ്കില്‍ ദോഷം കോണ്‍ഗ്രസിന് തന്നെയാണ്. കോണ്‍ഗ്രസിന്റെ പരമ്പരാഗത വോട്ടുകളിലാണ് ബിജെപിയുടെ കണ്ണ്. അതിനെ ശക്തമായി പ്രതിരോധിക്കണമെന്നും അദ്ദേഹം പറഞ്ഞു.