Connect with us

Gulf

കുവൈത്തിലേക്ക് ജോലിക്കാരെ അയക്കുന്നത് നിര്‍ത്താന്‍ ഫിലിപ്പീന്‍സ്

Published

|

Last Updated

കുവൈത്ത് സിറ്റി: കുവൈത്തിലേക്ക് വീട്ടുജോലിക്കാരായി തങ്ങളുടെ പൗരന്മാരെ അയക്കുന്നത് താല്‍ക്കാലികമായി നിര്‍ത്തിവെക്കാന്‍ ഫിലിപ്പീന്‍സ് തൊഴില്‍ മന്ത്രാലയത്തിന്റെ തീരുമാനം. കഴിഞ്ഞ ദിവസം കുവൈത്തില്‍ ജാക്കാത്തിയ പാവ എന്ന ഫിലിപ്പീനി യുവതി വധശിക്ഷക്ക് വിധേയമായതിന്റെ പശ്ചാത്തലത്തിലാണീ തീരുമാനം.

സ്‌പോണ്‍സറുടെ മകളെ കൊലപ്പെടുത്തി എന്നതായിരുന്നു ജാക്കത്തിയാക്കെതിരെ ചുമത്തിയ കുറ്റം, എന്നാല്‍ യുവതി കുറ്റം നിഷേധിച്ചിരുന്നു. ഫിലിപ്പീന്‍ എംബസ്സി അവസാന നിമിഷം വരെ വധശിക്ഷ ഒഴിവാക്കാനുള്ള ശ്രമം നടത്തിയെങ്കിലും ,കൊല്ലപ്പെട്ട യുവതിയുടെ മാതാപിതാക്കള്‍ മാപ്പ് നല്‍കാന്‍ തയ്യാറല്ലാത്തതിനാല്‍ ശിക്ഷ നടപ്പാക്കുകയായിരുന്നു.

സ്വന്തം മരുമകനെ വെടിവെച്ച് കൊലപ്പെടുത്തിയതിന് ഒരു ഭരണകൂട കുടുംബവും, ഭര്‍ത്താവിന്റെ രണ്ടാം വിവാഹത്തില്‍ പ്രതികാരം തീര്‍ക്കാന്‍ വിവാഹ പന്തല്‍ തീയ്യിട്ട് സ്ത്രീകളും കുട്ടികളുമടക്കം 57 പേരുടെ മരണത്തിനു കാരണക്കാരിയായ കുവൈത്തി വനിതയും അടക്കം 7 പേരെ കഴിഞ്ഞ ദിവസം കുവൈത്ത് ഭരണകൂടം വധ ശിക്ഷക്ക് വിധേയമാക്കിയത് അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടനകളുടെയും വധശിക്ഷാ വിരുദ്ധ പ്രസ്ഥാനക്കാരുടെയും വിമര്‍ശനത്തിന് കാരണമായിരുന്നു. എന്നാല്‍ കുവൈത്തിന്റെയും, യുണൈറ്റഡ് നേഷന്‍ , അറബ് ലീഗ് ചാര്‍ട്ടറിന്റെയും നിയമങ്ങള്‍ക്ക് വിധേയമായും തികച്ചും സുതാര്യമായ വിചാരണക്ക് ശേഷവുമാണ് കുവൈത്ത് ശിക്ഷാവിധികള്‍ നടപ്പാക്കുന്നതെന്ന് വിമര്‍ശനങ്ങള്‍ക്ക് മറുപടിയായി കുവൈത്ത് സര്‍ക്കാര്‍ വ്യക്താമാക്കി .