ലോ അക്കാദമി സമരം പൊതുപ്രശ്‌നമാണെന്ന് വിഎസ്

Posted on: January 30, 2017 12:54 pm | Last updated: January 30, 2017 at 7:31 pm

തിരുവന്തപുരം: ലോ അക്കാദമി പ്രശ്‌നത്തില്‍ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് വിഎസ് അച്യുതാനന്ദന്റെ മറുപടി. ലോ അക്കാദമി സമരം പൊതു പ്രശ്‌നമാണെന്നും വിഎസ് പറഞ്ഞു. അധികാര ശക്തികളെ നിയന്ത്രിക്കേണ്ടവര്‍ കീഴടങ്ങരുത്. അങ്ങനെ സംഭവിച്ചാല്‍ സമരങ്ങള്‍ വിജയിക്കില്ല. അക്കാദമിയുടെ കൈവശം ഉള്ള അധിക ഭൂമി തിരിച്ച് പിടിക്കണമെന്നും വിഎസ് ആവശ്യപ്പെട്ടു. നേരത്തെ ലോ അക്കാദമി പ്രശ്‌നം വിദ്യാര്‍ഥി സമരം മാത്രമാണെന്ന് വിദ്യാര്‍ഥി സമരപ്പന്തലിലെത്തിയ കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞിരുന്നു. ഈ പശ്ചാത്തലത്തിലാണ് വിഎസിന്റെ പ്രതികരണം.